വലിയ മോഷ്ടാവ്
ലോകരാഷ്ട്രങ്ങള്‍ പിടിച്ചടക്കി കീര്‍ത്തിമാനായി
കിഴക്കന്‍ നാടുകള്‍ ലക്ഷ്യമാക്കി നീങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയില്‍
കടന്ന് പുരു രാജാവുമായി ഏറ്റുമുട്ടി.സ്വന്തമായി കാലാള്‍ പട്ടാളം,കുതിരപ്പട്ടാളം
ഒക്കെയുള്ള അലക്സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധക്കളത്തില്‍ ആനപ്പട്ടാളത്തെ ആദ്യമായി
കണ്ടത് അന്നാണ്.അദ്ദേഹം അതുകണ്ട് ഒന്നമ്പരക്കുകയും ചെയ്തു.ഗംഭീരമായ യുദ്ധമാണ്
പുരുവിനെതിരെ നടത്തിയത്.ഒരു യഥാര്‍ത്ഥ പോരാളിയെ അലക്സാണ്ടര്‍ ഇന്ത്യയില്‍
കണ്ടു.ഒടുവില്‍ പുരു യുദ്ധത്തില്‍ തോറ്റു.തോറ്റെങ്കിലും അഭിമാനം കൈവിടാതിരുന്ന
പുരു രാജാവിനെ ചക്രവര്‍ത്തിക്ക് ഇഷ്ടമായി. പുരുവിന് ഭരണ പങ്കാളിത്തം നല്കുകയും
ചെയ്തു.
അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു
മോഷ്ടാവിനെ അറസ്റ്റുചെയ്ത് പട്ടാളക്കാര്‍ ചക്രവര്‍ത്തിയുടെ മുന്നില്‍കൊണ്ടുവന്നു.അദ്ദേഹം
അയാളോട് മോഷണം സംബ്ബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചു. ദാരിദ്ര്യം കൊണ്ടാണ്
മോഷ്ടിച്ചതെന്നും നിവര്‍ത്തിയുണ്ടെങ്കില്‍ ചെയ്യുമായിരുന്നില്ലെന്നും അവന്‍ മറുപടി
പറഞ്ഞു.
മോഷണം ഹീനമായ കുറ്റമാണെന്നും
കനത്ത ശിക്ഷ കിട്ടുമെന്നും ചക്രവര്‍ത്തി അവനെ ഓര്മ്മിപ്പിച്ചു.അപ്പോള്‍ തീരെ
കൂസലില്ലാതെയും എന്നാല്‍ ബഹുമാനം കൈവിടാതെയും അവന്‍ മറുപടി പറഞ്ഞു, “
എങ്കില്‍ എനിക്ക് നല്കുന്നതിനേക്കാള്‍ എത്രയോ വലിയ ശിക്ഷയാണ്
അങ്ങയ്ക്ക് നല്കേണ്ടത്.ഈ മഹത്തായ രാജ്യം അങ്ങയ്ക്ക് അവകാശപ്പെട്ടതല്ല.എന്നിട്ടും
അതിക്രമിച്ചു കടന്ന് അത് സ്വന്തമാക്കുകയും വിലപിടിച്ചതൊക്കെ മോഷ്ടിക്കുകയും
ചെയ്തില്ലേ.അതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ തെറ്റ് തുലോം ചെറുതല്ലെ”
ഇതുകേട്ട് അടുത്തുനിന്ന സൈനികര്‍
അവനെ കൊല്ലാനായി മുന്നോട്ടുവന്നു.ചക്രവര്‍ത്തി അവരെ തടഞ്ഞു.എന്നിട്ട് കുറേനേരം
ആലോചിച്ചിരുന്നു.അതിനുശേഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാളെ വെറുതെ
വിടാന്‍ ഉത്തരവിട്ടു.എന്നു മാത്രമല്ല , പിന്നീടദ്ദേഹം യുദ്ധം ചെയ്യുന്നതും
രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതും അവസാനിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment