ചെമ്പകശ്ശേരി
രാജ
കുമാരനല്ലൂരിലായിരുന്നു
ചെമ്പകശ്ശേരി നമ്പൂതിരിമാര് താമസിച്ചിരുന്നത്. കാലം കഴികെ നശിച്ച ആ ഇല്ലത്ത് ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു വിധവയും മകനും മാത്രമായി. ആ
കാലത്ത് യുദ്ധം തോറ്റ് പിന്‍തിരിഞ്ഞ കൊച്ചി രാജാവിന്‍റെ അഞ്ഞൂറു പട്ടാളക്കാര്‍
കുമാരനല്ലൂരിലെത്തി.അവര്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നു. അവര്‍ അവിടെ കണ്ട
കുട്ടികളോട് എവിടെയെങ്കിലും ഭക്ഷണം കിട്ടുമോ എന്നാരാഞ്ഞു. അവരില്‍ ചിലര്‍
ചെമ്പകശ്ശേരിയിലെ കുമാരനെ കളിയാക്കാനായി അവനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, ദേ,അവന്‍
വലിയ പണക്കാരനാണ്,നിങ്ങളെ സഹായിക്കാന്‍ കഴിയും. അവര്‍ അത് വിശ്വസിച്ച് അവനെ
സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടികള്‍ കളിയാക്കിയതാണെന്ന്
മനസ്സിലാക്കിയ കുമാരന്‍, തന്‍റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാല അവര്‍ക്ക് കൊടുത്തിട്ട് ഇത് വിറ്റ് ഭക്ഷണം
കഴിച്ചോളിന്‍ എന്നു പറഞ്ഞു. അവര്‍ സന്തോഷത്തോടെ പോയി ഭക്ഷണം കഴിച്ചു വന്നു. തിരികെ
വന്ന് വീട് കണ്ടപ്പോഴാണ് അവര്‍ക്ക് കുമാരനോട് ഏറെ ബഹുമാനം തോന്നിയത്. പട്ടിണി
കിട്ടക്കുന്നൊരാള്‍ വിശക്കുന്നവര്‍ക്കു വേണ്ടി തന്‍റെ കൈയ്യിലുള്ള വിലപിടിച്ച മാല
നല്കിയതിലെ വലുപ്പം കണ്ട് അവര്‍ അമ്പരന്നു. അങ്ങ് ഞങ്ങളുടെ നേതാവാണ്,ഇനി അങ്ങ്
പറയുന്നതെന്തും ഞങ്ങള്‍ ചെയ്യും എന്നായി അവര്‍. നമുക്ക് വരും ദിവസങ്ങളിലും ഭക്ഷണം
വേണം,ആ കുരുത്തംകെട്ടവരെ ഒരു പാഠവും പഠിപ്പിക്കണം
എന്ന് കുമാരന്‍ പറഞ്ഞു. അവര്‍ ആ ബ്രാഹ്മണക്കുട്ടികളുടെ വീട്ടില്‍ നിന്നും
നെല്ലും മറ്റ് വിഭവങ്ങളും എടുത്തുകൊണ്ടു പോരുന്നു. അതിനു ശേഷം ഒരു ദിനം
തെക്കുംകൂര്‍ രാജാവിനെ മുഖം കാണിച്ച് കൃഷി ചെയ്യാന്‍ കുറച്ചു ഭൂമി ചോദിച്ചു. ഒരു
ദിവസം കൊണ്ട് അളക്കാവുന്ന ഭൂമി എടുത്തുകൊള്ളു എന്ന് രാജാവ് പറഞ്ഞു. പട്ടാളക്കാരുടെ
സഹായത്തോടെ ഒരു വലിയ പ്രദേശം കുമാരന്‍ അളന്നെടുത്തു. കുമാരനല്ലൂരിന്‍റെ പടിഞ്ഞാറുഭാഗം
മുഴുവനും കുമാരന് സ്വന്തമായി. തുടര്‍ന്ന് അവിടൊരു കോട്ടയുണ്ടാക്കി ചെമ്പകശ്ശേരി
രാജയായി. ക്രമേണ അമ്പലപ്പുഴയുടെ ഒരു ഭാഗം കീഴടക്കി. അസൂയാലുക്കളായ നമ്പൂതിരിമാര്‍ ക്ഷേത്രത്തില്
കയറുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ശിക്ഷകള്‍ വിധിക്കുകയും ചെയ്തു. മതത്തിന്‍റെ
കോടതിക്ക് കീഴടങ്ങിയ രാജ മാപ്പപേക്ഷിക്കുകയും ക്ഷേത്രത്തിനു പുറത്ത് ഒരാനയെയും തന്‍റെ
സ്വര്‍ണ്ണ തലപ്പാവിനെയും കാഴ്ച വയ്ക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം.
No comments:
Post a Comment