Thursday, December 6, 2012

Film Spirit


സ്പിരിറ്റ്
മദ്യലഹരിക്ക് അടിമപ്പെടുന്ന വ്യക്തികളുടെ എണ്ണം സമൂഹത്തില്‍ കൂടിവരികയാണ്. മാധ്യമ രംഗത്തും സര്‍ക്കാര്‍ ലേവനത്തിലും തുടങ്ങി സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും അടിമകളുടെ നീണ്ട നിര കാണാന്‍ കഴിയും. സ്പിരിറ്റിന്‍റെയും നിക്കോട്ടിന്‍റെയും മനശാസ്ത്രം നന്നായി പഠിച്ച് അവതരിപ്പിച്ചിരിക്കയാണ് രഞ്ജിത്ത സ്പിരിറ്റ് എന്ന സിനിമയില്‍. ദൃശ്യമാധ്യമ രംഗത്ത് പ്രഗത്ഭരെ ചോദ്യശരങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിക്കുന്ന സാന്നിധ്യമായി മാറിയ രഘുനന്ദന്‍ യാഥാര്‍ത്ഥത്തില്‍ മദ്യരോഗിയാണെന്ന് സ്വയം ബോധ്യപ്പെടുന്നിടത്താണ് തിരക്കഥയുടെ ശക്തി തെളിയുന്നത്. ഈ കണ്ടെത്തലാണ് സമൂഹത്തില്‍ പലപ്പോഴും നടക്കാതെ പോകുന്നതും.
മദ്യപനായ ഭര്‍ത്താവിനെ സഹിക്കാന്‍ കഴിയാതെ ബന്ധം വേര്‍പെടുത്തി സുഹൃത്തിന്‍റെ ഭാര്യയായി മാറിയ നായികയും  ആദ്യ ഭര്‍ത്താവിന്‍റെ മകനെ സ്നേഹത്തിന്‍റെ ഉന്നത ഉൌഷ്മാവില്‍ നിര്‍ത്തുന്ന രണ്ടാനച്ഛന്‍ ശങ്കര്‍ രാമകൃഷ്ണനുമൊക്കെ  വ്യത്യസ്തമായൊരു പശ്ഛാത്തലമാണൊരുക്കുന്നത്. പ്ളംബിംഗ് പണി ചെയ്യുന്ന മണിയന്‍ നമ്മുടെ തൊട്ടടുത്ത് കാണുന്ന വ്യക്തിത്വങ്ങളില്‍ ഒന്നു കന്നെയാണ്. നന്ദുവിടെ ശക്തനായ നടനെ രഞ്ജിത്ത് കണ്ടെത്തിയിരിക്കുന്നു. മോഹന്‍ലാലും കനിഹയും മധുവും രണ്ടാനച്ഛനായി വരുന്ന നടനും ചാനലിലെ സഹായിയായി വരുന്ന ഗോവിന്ദന്‍ കുട്ടിയും മണിയന്‍റെ ഭാര്യയും മകനുമുള്‍പ്പെടെ എല്ലാ കഥാപാത്രങ്ങളും ശക്തമായ സാന്നിധ്യം തെളിയിച്ച ചിത്രമാണ് സ്പിരിറ്റ്. വളരെ കുറച്ച് കഥാപാത്രങ്ങള്‍, ഒതുക്കത്തോടെയുള്ള കഥ പറച്ചില്‍, കാമറ,ശബ്ദം തുടങ്ങി സാങ്കേതികതകളുടെ തികഞ്ഞ ഒതുക്കമാര്‍ന്ന ഉപോഗം, മദ്യാരാധകരെയും വിരോധികളെയും ഒരുപോലെ കൈയ്യിലെടുക്കാന്‍ രഞ്ജിത്തിനു കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടും കാഴ്ച അര്‍ഹിക്കുന്ന ചിത്രം തന്നെയാണ് സ്പിരിറ്റ്.