Wednesday, February 23, 2011

Guru and shishya


ഗുരുവും ശിഷ്യനും

ഒരു ഗുരുവും ശിഷ്യനും വഴിതെറ്റി ഒരു ഗ്രാമത്തിലെത്തി. അവിടെ നിന്നും രണ്ടു വഴികള്‍ പുറപ്പെടുന്നുണ്ട്.ഒന്ന് കാട്ടിലെക്കും മറ്റൊന്ന് പട്ടണത്തിലേക്കും. ഗുരു പറഞ്ഞു," ഇവിടെ ആളുകള്‍ രണ്ടു തരമാണ്‌. ഒരു കൂട്ടര്‍ സത്യം മാത്രമെ പറയൂ. മറ്റൊരു കൂട്ടര്‍ കള്ളം മാത്രവും. ഒരാളിനോടു ഒരു ചോദ്യം മാത്രം ചോദിച്ചു പട്ടണത്തിലേക്കുള്ള വഴി കണ്ടു പിടിക്കാമോ?

ശിഷ്യന്‍ ഏറെ ആലോചിച്ച ശേഷം ഒരാളിനോടു ചോദിച്ചു," ഇത് പട്ടണത്തിലേക്കുള്ള വഴിയാണോ എന്ന് ഞാന്‍ ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം അതേ എന്നായിരിക്കുമോ?'
ശരിയായ ചോദ്യമായിരുന്നതിനാല്‍ ഗുരു സന്തോഷിച്ചു. ഉത്തരം കിട്ടിയതോടെ അവര്‍ പട്ടണത്തിലേക്ക് യാത്രയായി.

geography - maths


ഒരു ചോദ്യം

ചോദ്യം.. ഭൂഗോളത്തിന്റെ ഒരു ബിന്ദുവില്‍ നിന്നും ഒരു കിലോമീറ്റര്‍ കിഴക്കോട്ടു നടക്കുക മാത്രം ചെയ്‌താല്‍ ആരഭിച്ച ബിന്ദുവില്‍ തന്നെ തിരിച്ചുവരുന്ന ഒരു ബിന്ദു ഏത് ?

ഉത്തരം.. തെക്കെ ധൃവത്തിനടുത് ഒരു കിലോമീറ്റര്‍ ചുറ്റളവുള്ള അക്ഷാംശങ്ങള്‍(latitudes) ഉണ്ട്. അവിടെ ഒരു ബിന്ദുവില്‍ നിന്നും നടന്നു തുടങ്ങിയാല്‍ ഒരു കിലോമീറ്റര്‍ ചുറ്റി അവിടെത്തന്നെ തിരികെ എത്തും.

Saturday, February 19, 2011

nadan pattu

ഒരു നാടന്‍ പാട്ട്

തെക്കൂന്നു തെക്കൂന്നു വന്നൊരു
തെക്കന്‍ കാറ്റേ ചങ്ങാതി
വടക്കൂന്നു വടക്കൂന്നു വന്നോരു
കൈതപ്പൂവെ പൂ മോളെ
തൈ തിന്നോ താന തിന്ത
താന തിന്തന തൈ താനോ (2)

ആരാന്റെ കോവിലിന്‍ മുന്നിലെ
തീ കെടുത്തിയ ചങ്ങാതി
പൂവുമായ് എത്തിയ തേവീനെ
വാരിപ്പുന്നര്‍ന്നൊരു ചങ്ങാതി ( തൈ തിന്നോ ... 2)

ആരാട്ടിന്നാഴിയിലിന്നു തീ കൂട്ടിയ ചങ്ങാതി
തേവീന്ടെ കൊവിലതോപ്പം ചുറ്റെടുതൊരു ചങ്ങാതി( തൈ തിന്നോ ... 2)
കാവാലം കായലിലിന്നൊരു ച്ചുഴിയുനര്‍ത്തിയ ചങ്ങാതി
കായലിന്നാഴതിലെക്കൊരു വള്ളം എറിഞ്ഞത് നീയാണോ ( തൈ തിന്നോ ... 2)
വള്ളതിനപ്പുര മിപ്പുറം ചൂണ്ടലെരിഞ്ഞൊരു കുന്ജോളെ
ചൂണ്ടലില്‍ കോര്തെടുതൊരു കരിമീനിനെ കൊണ്ടാടി ( തൈ തിന്നോ ... 2)
കരിമീനിന്‍ കണ്ണാലെ കണ്ണിമാങ്ങ പറിച്ചോ lae
കരിമുകിലിന്‍ ചേല് പോലെ കര് കറുത്തൊരു പെണ്ണാളെ( തൈ തിന്നോ ... 2)
ഞാനിന്നു തേവനാകാം തേവിയായി നീ വരുമോ
ഞാനിന്നു മാരനാകാം മാരിയായി പെയ്യാമോ ( തൈ തിന്നോ ... 4)

Friday, February 18, 2011

കണക്കിലെ കളികള്‍ 1


ഭൂമിയുടെ ഒരു ബിന്ദുവില്‍ നിന്ന് ഒരാള്‍ തെക്കോട്ട്‌ ഒരു കിലോമീറ്റര്‍ നടന്നു. പിന്നീടയാള്‍ നേരെ കിഴക്കോട്ടു ഒരു കിലോമീറ്റര്‍ നടന്നു. വീണ്ടും നേരെ വടക്കോട്ട്‌ ഒരു കിലോമീറ്റര്‍ നടന്നു. അപ്പോള്‍ അയാള്‍ യാത്ര പുറപ്പെട്ട സ്ഥലത്ത് എത്തി. അഎതാണ് അയാള്‍ പുറപ്പെട്ട ബിന്ദു ?
ഉത്തരം. വടക്കെ ധ്രുവത്തില്‍ നില്‍ക്കുന്ന ഒരാളിന് തെക്ക് എന്നാ ഒരു ദിക്ക് മാത്രമെ അനുഭവപ്പെടൂ. വടക്കെ ധ്രുവത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്ക് മാറിയുള്ള അക്ഷംഷതിലെ (lattittude) ഒരു ബിന്ദുവില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കോട്ട്‌ നടന്നാല്‍ വടക്കെ ധൃവതിലാണ് എത്തുക. അപ്പോള്‍ വടക്കെ ധ്രുവത്തില്‍ നില്‍ക്കുന്ന ഒരാള്‍ നേരെ തെക്കോട്ട്‌ ഒരു കിലോമീറ്റര്‍ നടന്നെത്തുന്ന അക്ഷംസത്തില്‍ നിന്ന് എത്ര ദൂരം കിഴക്കോട്ടു നടന്നാലും ഈ അക്ഷാംശത്തില്‍ കൂടിയാകും നടക്കുന്നത്. ഇതിലുള്ള അഎത് ബിന്ദുവില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കോട്ട്‌ നടന്നാല്‍ ധ്രുവത്തില്‍ ഇതും.