Wednesday, December 15, 2010

ഗിരീഷ്‌ പുതെന്ചെരിയുടെ കവിത


പ്രസിദ്ധഹ ഗാന രചയിതാവ് ഗിരീഷ്‌ പുതെന്ചെരി കെ യെന്‍ ജയരാജിന്റെ അഭ്യര്‍ഥന മാനിച് അജിത്‌ കുമാറിന്റെ സെന്റ്‌ ഓഫിനു എഴുതി അയച്ചു തന്ന കവിത . രണ്ടായിരത്തി അന്ചിലായിരുന്നു ഇത്
സൌമ്യം , ശാന്തം സന്ധ്യയുടെ ഇടനെഞ്ചിലൊരു
ചാന്ദ്ര സ്പര്‍ശം
ആരോടും ചിരിക്കുന്ന വീയാര്‍ അജിത്‌ കുമാര്‍
ആയിരം നക്ഷത്രങ്ങളില്‍ നിന്നും
വേറിട്ട്‌ നില്‍ക്കുന്നു
പാരിജാതം പൂതപോല്‍
ജയശ്രീയെന്ന പാവന ധന്ന്യയാം ഭാര്യ പുഞ്ചിരിക്കുന്നു
പാഠ പുസ്തക താളിലെ മയില്‍ പീലിയായ് കൂടെ
ശ്രീത്വമാര്‍ന്നിരിക്കുന്നു മകളാംശ്രീക്കുട്ടിയും
ശ്രീക്കുട്ടന്‍ നല്ലോരംപാടിക്കുട്ടന്‍
മനസ്സിന്റെ
ശ്രീലകം ഓടക്കുഴല്‍ ചുണ്ടില്‍ ചേര്‍ന്നിരിക്കുന്നു
അക്ഷര പൊരുളിന്റെ മന്ത്ര ശ്രുതികളെ
അന്തരന്ഗ്ഗത്തില്‍ ചേര്‍ത്ത വീയാരിന്‍ വിരല്‍ തുമ്പില്‍
വിസ്മയം വിടര്‍ത്തുന്ന വീണയോ സ്പന്ദിക്കുന്നു

വിശ്രുതമാം മൂന്ന് പുസ്തകം ജനിക്കുന്നു
പീലിപോല്‍വിടര്‍ത്തി നീ
ബാല സാഹിത്യത്തിന്റെ ലോലമാം പുറങ്ങളില്‍
സ്നേഹത്തിന്‍ പൊന്പൂക്കലെ
കര്‍മ രംഗങ്ങളില്‍ നിന്റെ നിസ്വാര്‍ത്ഥ ധര്മാതിന്ടെ

കൈ വിളക്കെന്നുംമിന്നി നില്‍ക്കുവാന്‍ ആശംസകള്‍
പടിയിറങ്ങി പോകും നിങ്ങള്ക്ക് നല്‍കാന്‍
ഞങ്ങള്‍ പ്രാര്‍ഥനാ പൂര്‍വ്വം നില്പൂ മംഗള ശ്രുതി മീട്ടി




No comments: