
ഗുരുവും ശിഷ്യനും
ഒരു ഗുരുവും ശിഷ്യനും വഴിതെറ്റി ഒരു ഗ്രാമത്തിലെത്തി. അവിടെ നിന്നും രണ്ടു വഴികള്‍ പുറപ്പെടുന്നുണ്ട്.ഒന്ന് കാട്ടിലെക്കും മറ്റൊന്ന് പട്ടണത്തിലേക്കും. ഗുരു പറഞ്ഞു," ഇവിടെ ആളുകള്‍ രണ്ടു തരമാണ്. ഒരു കൂട്ടര്‍ സത്യം മാത്രമെ പറയൂ. മറ്റൊരു കൂട്ടര്‍ കള്ളം മാത്രവും. ഒരാളിനോടു ഒരു ചോദ്യം മാത്രം ചോദിച്ചു പട്ടണത്തിലേക്കുള്ള വഴി കണ്ടു പിടിക്കാമോ?
ശിഷ്യന്‍ ഏറെ ആലോചിച്ച ശേഷം ഒരാളിനോടു ചോദിച്ചു," ഇത് പട്ടണത്തിലേക്കുള്ള വഴിയാണോ എന്ന് ഞാന്‍ ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം അതേ എന്നായിരിക്കുമോ?'
ശരിയായ ചോദ്യമായിരുന്നതിനാല്‍ ഗുരു സന്തോഷിച്ചു. ഉത്തരം കിട്ടിയതോടെ അവര്‍ പട്ടണത്തിലേക്ക് യാത്രയായി.
1 comment:
Nalla Kutti Katha
Post a Comment