പാടിപ്പതിഞ്ഞ ഈ ഗാനത്തില്‍ ഇനിയും പലതും കൂട്ടിച്ചേര്‍ക്കാന്‍ കഴിയും .
കാന്താ ഞാനും പോരാം, തൃശ്ശൂര്‍ പൂരം കാണാന്‍(കാന്താ..)
പൂരം എനിക്കൊന്നു കാണണം കാന്താ
പൂരപ്പറമ്പില്‍ പോകണം കാന്താ(കാന്താ..)
പൂരത്തറയില് പോകണം കാന്താ
തറമേലെനിക്കൊന്നിരിക്കണം കാന്താ( കാന്താ..)
കൊടിമരം എനിക്കൊന്ന് കാണണം കാന്താ
കൊടിമരത്തേലൊന്ന് കേറണം കാന്താ(കാന്താ..)
മദ്ദളം എനിക്കൊന്ന് കാണണം കാന്താ
മദ്ദളത്തേലൊന്ന് തട്ടണം കാന്താ(കാന്താ.. )
ചെണ്ടക്കോലൊന്ന് പിടിക്കണം കാന്താ
ചെണ്ടേമ്മേലൊന്ന് കൊട്ടണം കാന്താ(കാന്താ...)
കൊമ്പുമ്മേലൊന്ന് പിടിക്കണം കാന്താ
കൊമ്പെടുത്തൊന്നൂതണം കാന്താ(കാന്താ...)
ആനയെ എനിക്കൊന്ന് കാണണം കാന്താ
ആനപ്പുറത്തൊന്ന് കേറണം കാന്താ( കാന്താ...)
ആനേടെ വാലൊന്ന് കാണണം കാന്താ
ആനവാല്‍ മോതിരം വാങ്ങണം കാന്താ ( കാന്താ..)
തുമ്പി ക്കൈയ്യില്‍ പിടിക്കണം കാന്താ
തുമ്പിയെപ്പോലൊന്നാടണം കാന്താ(കാന്താ..)
പപ്പടക്കടേലൊന്ന് പോകണം കാന്താ
ഒരുകെട്ട് പപ്പടം വാങ്ങണം കാന്താ(കാന്താ..)
ആനപപ്പടം വാങ്ങണം കാന്താ
പപ്പടം എനിക്കൊന്ന് കാച്ചണം കാന്താ ( കാന്താ..)
പൂരത്തിന്‍ സദ്യക്ക് പോകണം കാന്താ
പപ്പടം എനിക്കൊന്ന് പൊടിക്കണം കാന്താ ( കാന്താ..)