ചെന്നൈ വിമാനത്താവളത്തിനടുത്താണ് സെന്‍റ് തോമസ്സ് പള്ളി. സെന്‍റ് തോമസ്സ് കൊലചെയ്യപ്പെട്ട ഇടം എന്ന് വിശ്വസിക്കുന്ന പ്രദേശമാണിത്. 135 പടികള്‍ കയറിയാണ് വിശ്വാസികള്‍ പള്ളിയില്‍ എത്തുക. സമുദ്രനിരപ്പില്‍ നിന്നും 300 അടി ഉയരെയാണിത്. സെന്‍റ് തോമസ്സിന്‍റെ അസ്ഥി സൂക്ഷിച്ചിരിക്കുന്നു എന്നും വിശ്വാസം. പള്ളി പണിയുമ്പോള്‍ കിട്ടിയ കുരിശ്ശില്‍ നിന്നും 1551 മുതല്‍ 1704 വരെ രക്തം വരുമായിരുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്. സെന്‍റ് ലൂക്കാ വരച്ചതെന്ന് വിശ്വസിക്കുന്ന ഒരു പെയിന്‍റിഗും ഇവിടെയുണ്ട്. ഇവിടെനിന്നുള്ള നഗരക്കാഴ്ചയും മനോഹരമാണ്
Saturday, December 7, 2013
Chennai St.Thomas Church

Friday, November 29, 2013
Chennai Museum Complex
ഫോട്ടോസ്-- ബിജു, വീഡിയോ എഡിറ്റര്‍ , കേരള പ്രസ്സ് അക്കാദമി |
Thursday, October 17, 2013
ആര്യങ്കാവ് ജംഗ്ഷനിലെ വനം |
മണിയും നാരായണ സിങ്കവും |
പാവൂര്‍ സത്രത്തിലെ പച്ചക്കറി ഹോള്‍സെയില് കേന്ദ്രം |
സമൃദ്ധിയുടെ കാഴ്ചകള്‍ |
സന്തോഷിന്‍റെ സൈലോയില്‍ നിന്നൊരു കാഴ്ച |
കാരയര്‍ |
താമ്രപര്‍ണ്ണി |
പാപനാശം നദി |
അംബാസമുദ്രം - കാരയാര്‍
ഡാം
മണിമുത്താര്‍ പോകണമെന്നായിരുന്നു തീരുമാനം.പക്ഷെ അവിടെ
എത്തിച്ചേര്‍ന്നില്ല.യാത്രകളുടെ ഇത്തരം ആകസ്മിതകളാണ് അവയെ ആകര്‍ഷകമാക്കുന്നത്.
രാവിലെ 5ന് പുറപ്പെടാനാണ് തീരുമാനിച്ചത്. സന്തോഷും ഞാനും അതനുസരിച്ച് തയ്യാറായി.
രാജീവിനെ വിളിച്ചു.മൊബൈല്‍ സ്വിച്ച് ഓഫ്. വീടറിയില്ല.കുടപ്പനക്കുന്നില്‍
നില്ക്കാമെന്നായിരുന്നു വാഗ്ദാനം. രാധാകൃഷ്ണനെ വിളിച്ചു, രാധാകൃഷ്ണന്‍ സതിയെ കോണ്‍ടാക്റ്റ്
ചെയ്തു.ഒടുവില്‍ ലഭ്യമായ ഒരാശയം വച്ച് വീടു കണ്ടുപിടിച്ചു. അപ്പോഴേക്കും ഒരു
മണിക്കൂറിലേറെ വൈകി. നേരെ ചടയമംഗലത്തിന്. രാധാകൃഷ്ണന്‍റെ വീട്ടില്‍ നിന്നും ചായ
കുടിച്ച് കുട്ടികളോടല്പ്പം തമാശയൊക്കെ പറഞ്ഞ് ഇറങ്ങി. തെന്മല തെങ്കാശി റോഡ് കേരള
സൈഡില്‍ ഹൊറിബിള്‍!! കഴുതുരുട്ടിയില്‍
നിന്നും മണികൂടി കയറി. ആര്യങ്കാവില്‍ നിന്നും
പ്രാതല്‍ കഴിച്ചു. ദോശ-ചമ്മന്തി-കടല.അവിടെനിന്നു തന്നെ മലബാര്‍ ഇടിയിറച്ചി
ചൂടാക്കി വാങ്ങി.ഇടുക്കിയില്‍ നിന്നും വരുന്ന പോത്തിറച്ചിയാണ്.ആഹ്ലാദാവസരങ്ങള്‍ക്ക് അത്യുത്തമം എന്നാണ് പരസ്യം. മലയാളിയുടെ ആഹ്ലാദം
എന്തിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
തമിഴ്നാട്
എത്തിയപ്പോള്‍ അറിയാനുണ്ട്. നല്ല റോഡ്,സുഖ യാത്ര. എന്‍ എച്ച് 208 ല്‍ കേശവ
പുരം,ചെങ്കോട്ട,ഇലഞ്ഞി,തെങ്കാശി വഴി മണിയുടെ സഹോദന്‍റെ വീട്ടിലും അരിമില്ലിലും കയറി.പിന്നെ
പാവൂര്‍സത്രത്തിലും.അവിടെയാണ് പച്ചക്കറിയുടെ മൊത്തക്കച്ചവടം. , പ്രത്യേകിച്ചും
കൊല്ലം ഭാഗത്തേക്കുള്ളത്. കൃഷിക്കാര്‍ വൈകുന്നേരം പച്ചഖ്കറികള്‍ അവിടെ കൊണ്ടുവരും.
ലേലം ചെയ്ത് വാങ്ങി അപ്പോള്‍ തന്നെ കൊല്ലത്തേക്ക് അയയ്ക്കും. കെ.നാരായണ
സിങ്കത്തിന്‍റെ കടയില്‍ കുറച്ചു സമയം
ചിലവഴിച്ചു. ചുടുകട്ടകളുടെ കേന്ദ്രമായ
മാതാപുരം,മുദലിയാര്‍ പട്ടി,ആള്‍വാര്‍ കുറിച്ചി,വിക്രമ സിംഗ പുരം വഴി
അംബാസമുദ്രത്തിലെത്തി. ചെറിയൊരു റയില്‍വേ സ്റ്റേഷനുമുണ്ട് അവിടെ.
താമ്രപര്‍ണ്ണി
നദിയുടെ വടക്കേ കരയാണ് അംബാസമുദ്രം. പശ്ചിമ ഘട്ടത്തിന്‍റെ താഴ്വാരത്തിലെ ശാന്തമായ
ഒരിടം. നല്ല കൃഷിയിടങ്ങള്‍. ക്ഷേത്രങ്ങളുടെ നാട് എന്ന നിലയില്‍ അംബയും
ജലസമൃദ്ധിയുള്ളതിനാല്‍ സമുന്ദര്‍ എന്നും ചേര്‍ത്ത് അംബാസമുദ്രമായതല്ലാതെ സമുദ്രവുമായോ കടലുമായോ പ്രദേശത്തിന് ഒരു ബന്ധവുമില്ല.
വനമേഘലയില്‍ പരിചയമുള്ള മണിയുടെ സുഹൃത്ത് അരുള്‍ ആനന്ദ് ഒപ്പം ചേര്‍ന്നു.
മെഡിക്കല്‍-കൊമേഴ്സ്യല്‍ ഗ്യാസ് സിലിണ്ടര്‍,വെയ് ബ്രിഡ്ജ്,വീല്‍ അലൈന്‍മെന്‍റ്,വാട്ടര്‍
സര്‍വ്വീസ് തുടങ്ങി വിവിധ ബിസ്സിനസ്സുകളുള്ള ചെറുപ്പക്കാരന്‍. കുറേ നാളുകള്‍ക്കു
മുന്‍പ് ഒരു കമ്പനിയില്‍ പങ്കെടുത്ത് രാത്രിയില്‍ മദ്യപിച്ച് വരവെ അപകടത്തില് പെട്ട് വഴിയില് കിടന്നുപോയി. വൈകിയാണ് ആസ്പത്രിയില്‍
എത്തിയത്.രക്ഷപെടില്ലെന്ന് എല്ലാവരും കരുതി. എന്നാല്‍ കുട്ടികളുടെ ഭാഗ്യം. റിക്കവര്‍
ചെയ്തു. പക്ഷെ പഴയപോലെ ആക്ടീവാകാന്‍ കഴിയുന്നില്ല. ഗന്ധം തിരിച്ചറിയില്ല. സ്വാദ് അന്‍പത്
ശതമാനം മാത്രം. ഒരു പെഗ് കഴിക്കാം എന്നു പറഞ്ഞപ്പോഴാണ് ഈ കഥ പറഞ്ഞത്. ഇനി
ഒരിക്കലും കഴിക്കേണ്ടതില്ല എന്ന് ഞങ്ങള്‍ പറഞ്ഞു പോയി.
പാപനാശം
ഡാം,കരൈയാര്‍ ഡാം,കലക്കാട് മുണ്ടന്‍ തുറൈ ടൈഗര്‍ റിസര്‍വ്വ് എന്നിവ കണ്ടു. ഈ
മലയുടെ എതിര്‍ വശത്തുത്തുള്ള ഒഴുക്കില്‍ നിന്നാണ് തൃപ്പരപ്പില്‍ ജലമെത്തുന്നത്.
മൃഗങ്ങളെ ഒന്നും കണ്ടില്ല. മയില്‍ ഒഴികെ. കൃഷിയുടെ സമൃദ്ധിയാണ് മനം നിറയ്ക്കുക.
മടക്കയാത്രയില്‍ അടുത്തകാലത്തെങ്ങും
കാണാത്ത മഴയായിരുന്നു,വെഞ്ഞാറമൂട് വരെ. മൊത്തം യാത്രയിലും സാരഥിയായത്
സന്തോഷായിരുന്നു, ആഘോഷങ്ങളില്‍ പങ്കാളിയാകാതെ സാത്വികഭാവത്തോടെ.
മാഞ്ചോലൈ കുന്നുകള് |
Monday, October 14, 2013
ചരിത്ര സംഭവം
വലിയ മോഷ്ടാവ്
ലോകരാഷ്ട്രങ്ങള്‍
പിടിച്ചടക്കി കീര്‍ത്തിമാനായി കിഴക്കന്‍ നാടുകള്‍ ലക്ഷ്യമാക്കി നീങ്ങിയ
അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയില്‍ കടന്ന് പുരു രാജാവുമായി
ഏറ്റുമുട്ടി.സ്വന്തമായി കാലാള്‍ പട്ടാളം,കുതിരപ്പട്ടാളം ഒക്കെയുള്ള അലക്സാണ്ടര്‍
ചക്രവര്‍ത്തി യുദ്ധക്കളത്തില്‍ ആനപ്പട്ടാളത്തെ ആദ്യമായി കണ്ടത് അന്നാണ്.അദ്ദേഹം
അതുകണ്ട് ഒന്നമ്പരക്കുകയും ചെയ്തു.ഗംഭീരമായ യുദ്ധമാണ് പുരുവിനെതിരെ നടത്തിയത്.ഒരു
യഥാര്‍ത്ഥ പോരാളിയെ അലക്സാണ്ടര്‍ ഇന്ത്യയില്‍ കണ്ടു.ഒടുവില്‍ പുരു യുദ്ധത്തില്‍
തോറ്റു.തോറ്റെങ്കിലും അഭിമാനം കൈവിടാതിരുന്ന പുരു രാജാവിനെ ചക്രവര്‍ത്തിക്ക്
ഇഷ്ടമായി. പുരുവിന് ഭരണ പങ്കാളിത്തം നല്കുകയും ചെയ്തു.
അങ്ങിനെയിരിക്കെ ഒരു ദിവസം
ഒരു മോഷ്ടാവിനെ അറസ്റ്റുചെയ്ത് പട്ടാളക്കാര്‍ ചക്രവര്‍ത്തിയുടെ മുന്നില്‍കൊണ്ടുവന്നു.അദ്ദേഹം
അയാളോട് മോഷണം സംബ്ബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചു. ദാരിദ്ര്യം കൊണ്ടാണ്
മോഷ്ടിച്ചതെന്നും നിവര്‍ത്തിയുണ്ടെങ്കില്‍ ചെയ്യുമായിരുന്നില്ലെന്നും അവന്‍ മറുപടി
പറഞ്ഞു.
മോഷണം ഹീനമായ
കുറ്റമാണെന്നും കനത്ത ശിക്ഷ കിട്ടുമെന്നും ചക്രവര്‍ത്തി അവനെ
ഓര്മ്മിപ്പിച്ചു.അപ്പോള്‍ തീരെ കൂസലില്ലാതെയും എന്നാല്‍ ബഹുമാനം കൈവിടാതെയും അവന്‍
മറുപടി പറഞ്ഞു, “ എങ്കില്‍ എനിക്ക്
നല്കുന്നതിനേക്കാള്‍ എത്രയോ വലിയ ശിക്ഷയാണ് അങ്ങയ്ക്ക് നല്കേണ്ടത്.ഈ മഹത്തായ
രാജ്യം അങ്ങയ്ക്ക് അവകാശപ്പെട്ടതല്ല.എന്നിട്ടും അതിക്രമിച്ചു കടന്ന് അത്
സ്വന്തമാക്കുകയും വിലപിടിച്ചതൊക്കെ മോഷ്ടിക്കുകയും ചെയ്തില്ലേ.അതുമായി താരതമ്യം
ചെയ്യുമ്പോള്‍ എന്‍റെ തെറ്റ് തുലോം ചെറുതല്ലെ”
ഇതുകേട്ട്
അടുത്തുനിന്ന സൈനികര്‍ അവനെ കൊല്ലാനായി മുന്നോട്ടുവന്നു.ചക്രവര്‍ത്തി അവരെ
തടഞ്ഞു.എന്നിട്ട് കുറേനേരം ആലോചിച്ചിരുന്നു.അതിനുശേഷം എല്ലാവരേയും
അത്ഭുതപ്പെടുത്തിക്കൊണ്ട് അയാളെ വെറുതെ വിടാന്‍ ഉത്തരവിട്ടു.എന്നു മാത്രമല്ല ,
പിന്നീടദ്ദേഹം യുദ്ധം ചെയ്യുന്നതും രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതും
അവസാനിപ്പിക്കുകയും ചെയ്തു.
Sunday, October 13, 2013
മാവേലിക്കര യാത്ര
മാവേലിക്കര യാത്ര, ഒരു തീര്‍ത്ഥാടനം പോലെ
അവധി ദിവസം .തീര്‍ത്ഥാടനം
പോലൊതു യാത്ര.രാവിലെ ഏഴുമണിക്ക് പുറപ്പെട്ടു. അവധിയായതിനാല്‍ തിരക്ക് തീരെക്കുറവ്.
ആദ്യ ലക്ഷ്യം കുടുംബ ക്ഷേത്രമായ പന്മന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നു.
ഇപ്പോഴും വലിയ പരിഷ്ക്കാരങ്ങള്‍ വരാത്തതിനാല്‍ ഇഷ്ടം തോന്നുന്ന ക്ഷേത്രം. ക്ഷേത്രത്തിനു
പിന്നിലായി കൂട്ടില്‍ മയിലുകള്‍. കൂട്ടത്തില്‍ ഇളയ മയില്‍ നല്ല വികൃതിയാണ്.
നാലാളുകൂടിയാലുടന്‍ പീലിവിടര്‍ത്തി എന്‍റെ ചിത്രമെടുത്തുകൊള്ളൂ എന്ന നിലയില്‍ ഒരു
നില്പ്പാണ്. കാരണവര്‍ മുകളിലെ തണ്ടില്‍
ഇതൊന്നും ശ്രദ്ധിക്കാതെ ഒറ്റ ഇരുപ്പും. ക്ഷേത്രത്തിനു പുറത്ത് ആല്‍മരച്ചുവട്ടില്‍ ജയശ്രീ തയ്യാറാക്കിയ ഇഡ്ഡലി ചമ്മന്തിയുടെ
സ്വാദിഷ്ടമായ പ്രാതല്‍. തുടര്‍ന്ന് കുറ്റിവട്ടത്ത് കൌമാരകാല സതീര്‍ത്ഥ്യനായ
പ്രസന്നന്‍റെ വീട്ടില്‍ അല്പസമയം. മെഡിസിന് പഠിക്കുന്ന മക്കള്‍ രണ്ടുപേരും
വീട്ടിലുണ്ടായിരുന്നു.വളരെ നാളുകള്‍ക്ക് ശേഷം പ്രസന്നന്‍റെ അച്ഛനേയും കണ്ടു.ജയയുണ്ടാക്കിയ
ചായയും കുടിച്ചു.
തുടര്‍യാത്ര ഓച്ചിറ
ക്ഷേത്രത്തിലേക്കായിരുന്നു. ദൈവസങ്കല്പ്പത്തിന് മറ്റൊരു മാനം നല്കിയ പരബ്രഹ്മ
ക്ഷേത്രം. യാദൃശ്ചികമായാണെങ്കിലും ക്ഷേത്രത്തിലെ ഉത്സവ ദിവസമാണെന്ന് അപ്പോഴാണ്
അറിഞ്ഞത്. കെട്ടുകാളകളുടെ വലിയ ബിംബങ്ങള്‍
എഴുന്നള്ളിക്കുന്ന ദിവസം.നല്ല തിരക്കായിരുന്നു. വൈകിട്ട് കാളയെഴുന്നള്ളിപ്പ്
സമയത്തെ മനുഷ്യ പ്രളയം നിയന്ത്രിക്കാന്‍ നൂറോളം പോലീസ്സുകാരും സന്നിഹിതരായിരുന്നു.
ഓച്ചിറക്കാളകള്‍ക്ക് നേര്‍ച്ചയിടുന്നവര്‍,ശബരിമലയ്ക്ക് പോകാന്‍ മാലയിടുന്നവര്‍,ഭിക്ഷക്കാര്‍
തുടങ്ങി പല വിധ മനുഷ്യര്‍.
ഇരുപത്തിയെട്ടാം
ഓണമാണിന്നെന്ന് അപ്പോള്‍ ഓര്‍ത്തു. കുട്ടിക്കാലത്ത്,ഞങ്ങള്‍ കരുനാഗപ്പള്ളിക്കാര്‍ക്ക്
ഇത് പശുവിന്‍റെ ഓണമായിരുന്നു. ഇപ്പോള്‍ അങ്ങിനെയുണ്ടോ എന്നറിയില്ല. ഈ ദിവസം ഞങ്ങള്‍
പശുക്കളെ വിസ്തരിച്ച് കുളിപ്പിക്കും. മാലയിട്ട് ഒരുക്കും. വിശേഷപ്പെട്ട
കറുകപ്പുല്ലും മറ്റും സംഘടിപ്പിച്ച് സദ്യ കൊടുക്കും. അതൊക്കെ ഒരു നിമിഷം ഓര്‍ത്തുപോയി.
പിന്നെ ഉത്സവം കാണാനുള്ള വരവിനെക്കുറിച്ചും. വൈകിട്ട് ഈ വഴി വന്നാല്‍ തിരക്കില്‍
പെട്ടുപോകുമെന്നുറപ്പ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും അന്‍വറും സ്വാമിയും
ഒക്കെകൂടി വന്ന് ദേശീയ പതയില്‍ മണിക്കൂറുകളോളം കാത്തു കിടന്ന കാര്യം ഓര്‍ത്തു.
മടക്കം എംസി റോഡ് വഴി എന്നുറപ്പിച്ചു.
കൃഷ്ണപുരത്തു
നിന്നു ഓലകെട്ടിയമ്പലം വഴി മാവേലിക്കരയ്ക്ക്. അവിടെ കാരാഴ്മ ക്ഷേത്രത്തിനു
സമീപമാണ് ശാന്തകുമാരി ടീച്ചറുടെ വീട്. മോളുടെ പ്രിയപ്പെട്ട ടീച്ചര്‍. അതാണ്
ശരിക്കുമുള്ള തീര്ത്ഥാടനം. മറക്കാനാവാത്ത അനുഭവങ്ങള്‍ നല്കിയ നന്മയുടെ പ്രതീകം.
ഈശ്വരനില്‍ മനസ്സും ശരീരവുമര്‍പ്പിച്ച ജീവിതം.
അതിനനുസരിച്ച് ഒപ്പം നില്ക്കുന്ന നന്മ നിറഞ്ഞ ചേട്ടന്‍. അവിടെ കുറേസമയം ചിലവഴിച്ചു.
നവരാത്രി പ്രമാണിച്ച് സംഗീത സഭ നടക്കുന്നു. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നും
കഞ്ഞിയും അസ്ത്രവും കടുമാങ്ങ അച്ചാറും പപ്പടവും കൂട്ടി രുചികരമായ ഉച്ചഭക്ഷണം.
തുടര്‍ന്ന്
സൌഹൃദത്തിന്‍റെയും നന്മയുടേയും പ്രതീകമായ സൂസി ചേച്ചിയുടെ വീട്ടിലെത്തി.
കല്ലുമലയില്‍. അവിടെ ആതിഥ്യം സ്വീകരിച്ച ശേഷം കാറ്റാനം അടൂര്‍ വഴി നിലമേലെത്തി.
അമ്മയെ കണ്ടു. കപ്പ കഴിച്ചു. രാത്രി എട്ടുമണിയോടെ പട്ടത്ത് തിരിച്ചെത്തി. പൂജാ
ദിനങ്ങളില്‍ പഠിക്കേണ്ട എന്നതിനാല്‍ കുട്ടികളുടെ ക്ലാസ്സ് നഷ്ടപ്പെട്ടു എന്ന
തോന്നലില്ലാതെ ശുഭ പര്യവസായിയായി ഒരു യാത്ര.
Saturday, October 12, 2013
katha --
ഇഴമുറിയാത്ത ബന്ധങ്ങള്‍.
വിശ്രമമില്ലാത്ത റിഹേഴ്സല്‍ കഴിയുമ്പോഴേക്കും കിഴക്ക് വെള്ള വീണിരുന്നു. നാളെ അരങ്ങേറ്റമാണ്. കഴിഞ്ഞ വര്ഷംീ നേടിയ സമ്മതി ഈ വര്ഷരവും നിലനിര്ത്തെണം.ഈ വര്ഷംം കൂടി സല്പ്പേരര് നിലനിര്ത്താവന്‍ കഴിഞ്ഞാല്‍ ട്രൂപ്പ് രക്ഷപെടും. ഉത്സവ സീസണ്‍ തുടങ്ങും മുന്പ്് നല്ല പരസ്യം കൊടുക്കണ്ടിയിരിക്കുന്നു. വീകെ ഇത്തരം ചിന്തകളോടും ആലസ്യം നിറഞ്ഞ കണ്ണുകളോടും വീടെത്തി.നിറഞ്ഞ മൂകത. ഈ ഏകാന്തതയില്‍ നിന്ന്, അസ്വസ്ഥമായ ചിന്തകളില്‍ നിന്ന്, ഒളിച്ചോടാന്‍ നാടകക്കളരി എന്തുമാത്രം പ്രയോജനകരമാകുന്നുണ്ടെന്ന് വീകെ ആശ്വസിച്ചു.
ശ്രീലക്ഷ്മി നഷ്ടമായതോടെ എല്ലാം നഷ്ടമായി. ജീവിച്ചിരുന്ന കാലം തന്റെ. ഇഷ്ടാനിഷ്ടങ്ങള്ക്ക്ത പലവിധത്തില്‍ എതിര്‍ നിന്നെങ്കിലും, പലപ്പോഴും അക്രമസ്വഭാവത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കത്തക്ക ക്ഷമകെട്ട സംഭാഷണരീതികള്‍ അവലംബിച്ചിരുന്നെങ്കിലും, അവള്‍ ജീവിതത്തിന്റെ് നിഷേധിക്കാനാവാത്ത ഒരനിവാര്യതയായിരുന്നു.
മനസ്സിന്റെന വ്യാകുലത പോലെ വീട്ടുമുറ്റം അലങ്കോലപ്പെട്ടു കിടന്നു. വാരാന്തയില്‍ കിടന്ന കൊടിച്ചിപ്പട്ടി തലപൊക്കിനോക്കിയിട്ട് മുറ്റത്തിറങ്ങി ഓടി. കതകുതുറന്ന് വീട്ടിനുള്ളില്‍ കയറി വീകെ ഒരു കട്ടന്ചാങയയിട്ടു കുടിച്ചു.
തെക്കേപുറത്തെ എരുത്തില്‍ പശുവൊഴിഞ്ഞ് ഒടിഞ്ഞും ചരിഞ്ഞും കിടക്കുകയാണ്. ശ്രീലക്ഷ്മിയുള്ളപ്പോള്‍ ഐശ്വര്യമുള്ളൊരു പശുവും കിടാവും എരുത്തിലൊഴിയാതെ ഉണ്ടാവുമായിരുന്നു. സ്നേഹം ചൊരിഞ്ഞ് പാലുവരുത്തുന്ന പ്രകൃതമായിരുന്നു അവളുടേത്.പണത്തെക്കുറിച്ച് മാത്രം വ്യാകുലപ്പെടുന്ന അവളോട് സാഹിത്യ സംഗീതാദി വിഷയങ്ങള്‍ പറഞ്ഞാസ്വദിക്കാന്‍ കഴിയാതെ വീര്പ്പു മുട്ടിയ കാലം.
ശമ്പളത്തിന്റെക കണക്കുകള്‍ കൃത്യമായി അവള്‍ പഠിച്ചുവച്ചിരുന്നു. ഡിഎയും ഇന്ക്രിാമെന്റുളമെല്ലാം അവള്ക്ക്അ നിശ്ചയമായിരുന്നു. ‘നിങ്ങള്ക്ക്യ മാത്രം ഇത്ര ചിലവെന്താ?ശ്രീധരന്‍ സാറിനും നിങ്ങള്ക്കും ഒരേ ശമ്പളമല്ലെ.സാറിന്റെശ ഭാര്യ എത്ര ചിട്ടിക്കാണ് കൊടുക്കുന്നതെന്നോ! എന്താ ഒന്നും മിണ്ടാത്തത്? ‘
ഗൌരവത്തില്‍ പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന വീകെ പത്രം വെറുതെ മറിച്ചുകൊണ്ടിരുന്നു.ശ്രീ ലക്ഷ്മി പത്രമെടുത്ത് ദൂരെയെറിഞ്ഞു.വീകെയ്ക്ക് ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല. ശ്രീ ലക്ഷ്മിയുടെ മുടി കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളി. അവള്‍ മുറ്റത്തുപോയി വീണു.മൂത്തമകന്‍ ഉണ്ണിയുടെ മുന്നിലാണ് അവള്‍ ചെന്നു വീണത്. ഉണ്ണി ഏറ്റവും സ്നേഹിക്കുന്ന അമ്മയാണ് പാദത്തില്‍ വീണുകിടക്കുന്നത്.മകനെ കണ്ടതോടെ വീകെ വല്ലാതെയായി. അവന്റെീ മുഖം തുടുക്കുന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും അയാള്‍ കണ്ടു.’നിങ്ങള്‍ എന്റെത അമ്മയെ എന്താ ചെയ്തേ, ഇനി എന്തേലും ചെയ്താല്‍.. ‘, അവന്‍ കൈകള്‍ കൂട്ടിയിടിച്ചു.ശ്രീ ലക്ഷ്മി അപ്പോഴേക്കും ചാടിയെണീറ്റ് മകന്റെഖ ചെകിടത്ത് ഒരടി കൊടുത്തു.” എന്താടാ നീ പറഞ്ഞേ,അച്ഛനോട് മാപ്പു പറയെടാ.’
അവന്‍ മാപ്പുപറഞ്ഞില്ല.അവന്‍ പടിയിറങ്ങി വളവുതിരിഞ്ഞ് പോയ ആ രംഗം വീകെയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി ഇന്നും നിലനില്ക്കുന്നു. ഓര്മ്മീകളുടെ ഇരുണ്ട ഇടനാഴിയില്‍ നിന്നും വീകെയെ ഉണര്ത്തിനക്കൊണ്ട് കുമാരന്‍ കയറി വന്നു.
‘ എന്താ കുമാരാ’
‘ കളീക്കലോട്ട് ചെല്ലാന്‍ പറഞ്ഞു,ഒരു ഫോണുണ്ടായിരുന്നു, ബാംഗ്ലൂരീന്നാ’
‘എന്തെങ്കിലും വിശേഷിച്ച് പറഞ്ഞോ, ആരാ വിളിച്ചത് ‘
‘ ഒന്നും എനിക്കറിയല്ലേ, ബാലന്‍ സാറ് വീട്ടിലുണ്ട്.’
വീകെ മുഖം തുടച്ച് കതകും പൂട്ടി വീണ്ടുമിറങ്ങി. മനസ്സില്‍ അസ്വസ്ഥതയുടെ നിഴല്‍ പരന്നു കിടന്നു. ഉണ്ണിയെ ബാംഗ്ലൂരില്‍ വച്ച് കണ്ടതായി ആരോ പറഞ്ഞിരുന്നു. അവന്‍- -അവന്‍ എന്നെ വിളിക്കുമോ, ഇല്ല സംഭവിക്കാനിടയില്ല. ബാലന്‍ വീട്ടിറമ്പിലെ കസാലയില്‍ കിടക്കുകയായിരുന്നു. ‘ വീകെ വരൂ, ഇരിക്കൂ ‘
വീകെയുടെ മുഖത്ത് എന്തെന്ന് വ്യക്തമാകാത്ത ഒരുത്കണ്ഠ നിറഞ്ഞു നിന്നു. കസേരയില്‍ ഇരുന്നുകൊണ്ട് ചോദ്യഭാവത്തോടെ വീകെ നോക്കി. ബാലന്‍ പറഞ്ഞു, ‘ വീകെ,നമ്മുടെ ഉണ്ണിയെ ബാംഗ്ലൂരിലുള്ള ക്രസന്റ്ക ഹോസ്പ്പിറ്റലില്‍ അഡ്മിറ്റു ചെയ്തിരിക്കയാണ്.പേടിക്കാനൊന്നുമില്ല,എങ്കിലും താന്‍ അവിടെ വരെ ഒന്നു പോകണം.ഒരു കാളുണ്ടായിരുന്നു. ‘
‘ അവന് എന്താണ് ബാലാ അസുഖം.’
‘ ഒരു നെഞ്ചുവേദന വന്നൂന്നു മാത്രമെ പറഞ്ഞുള്ളൂ’
‘ നാളെയാണ് നാടകത്തിന്റെ് അരങ്ങേറ്റം.ക്യാമ്പുതകര്ക്കാ ന്‍ മനഃപൂര്വ്വംപ വല്ലവരും.... ‘, വീകെ ആകെ വല്ലാതായി. എന്തുചെയ്യണമെന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥ.നാടകത്തിനുള്ള പാസ്സ് വിതരണം ചെയ്തു കഴിഞ്ഞു.ഹാള്‍ ബുക്ക് ചെയ്തിരിക്കയാണ്.പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന താന്‍ ഇല്ലാതെ....?
വീകെയുടെ മാനസ്സികാവസ്ഥ മനസ്സിലാക്കിയിട്ടെന്നവണ്ണം ബാലന്‍ പറഞ്ഞു,’ ഇന്നു തന്നെ പുറപ്പെടണം.നാടകത്തിന്റെവ അരങ്ങേറ്റം മാറ്റി വയ്ക്കാം. വേണ്ട ഏര്പ്പാ ടുകളൊക്കെ ഞാന്‍ ചെയ്തുകൊള്ളാം.പിന്നെ ട്രൂപ്പിലുള്ള മറ്റുള്ളവരുമുണ്ടല്ലോ.പതിനൊന്നു മണിക്കുള്ള ബാംഗ്ലൂര്‍ എക്സ്പ്രസ്സില്‍ പുറപ്പെടണം.’
വീക്കേയ്ക്ക് കൂടുതലൊന്നും ചിന്തിക്കാനും പറയുവാനുമുണ്ടായിരുന്നില്ല.അയാള്‍ വഴിയിറങ്ങുമ്പോള്‍ ഇളയ മകനെക്കുറിച്ചോര്ത്തു . ബാലു എവിടാകുമോ എന്തോ? രാവിലെ നല്ല ലക്ഷണത്തിലാണെങ്കില്‍ അവനെ കൂടി കൊണ്ടുപോകാമായിരുന്നു.
തന്റെത മക്കളെല്ലാം ഗതിമുട്ടിയ അവസ്ഥയില്‍ ആയിത്തീര്ന്ന തിനേക്കുറിച്ച് വീകെ പേര്ത്തും പേര്ത്തുംു വിചാരിച്ചുപോയി. ബാലു ഒരു തികഞ്ഞ മദ്യപാനിയാണിന്ന്. അവന് പണം കിട്ടാതെ വരുമ്പോള്‍ മാന്യത വിട്ടും പെരുമാറും.കൈയ്യില്‍ കിട്ടുന്നതെല്ലാം എടുത്തു വില്ക്കും. പരിചയക്കാരില്‍ നിന്നെല്ലാം കടം വാങ്ങും. എങ്കിലും അവനെ സ്നേഹിച്ചു പോകും. സ്നേഹിക്കത്തക്ക എന്തോ ഒന്ന് അവനില്‍ നിറഞ്ഞു നില്പ്പുണ്ട്. വീകെ ഓര്ത്തു്. സുഖമില്ലാതെ ആസ്പത്രിയില്‍ കിടന്ന ഒരാഴ്ച കിടക്കയ്ക്കടുത്തു നിന്നും മാറാതെ നിന്ന് അവന്‍ തന്നെ പരിചരിച്ചു. അതിനുശേഷവും അവന്‍ തന്നില്‍ നിന്നും അകലം സൂക്ഷിക്കുന്നു. അവന്‍ വിവാഹിതനായ വിവരം പോലും മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞത്. മക്കളെ വേണ്ടവണ്ണം സ്നേഹിക്കാതിരുന്ന ഒരച്ഛന്റെഞ ഹൃദയ വേദന വീകെയില്‍ നിറഞ്ഞു.
കുത്തനെയുള്ള ഇറക്കമിറങ്ങി ശ്രീധരന്‍റെ ബേക്കറിക്ക് മുന്നിലെത്തുമ്പോള്‍ ബാലു അവിടെ നില്പ്പുണ്ടായിരുന്നു. ചുണ്ടിലെരിയുന്ന ബീഡി വീകെയെ കണ്ടപ്പോള്‍ ദൂരെത്തെറിയാനോ മറച്ചുപിടിക്കാനോ അവന്‍ ശ്രമിച്ചില്ല. എങ്കിലും അച്ഛന്റെപ മുഖത്തു നിന്നും എന്തോ പന്തികേടുണ്ട് എന്ന് വായിച്ചറിയാന്‍ അവനു കഴിഞ്ഞു.അവന്‍ അയാളുടെ അടുത്തക്ക് വന്നു.
‘ വിശേഷിച്ചെന്തെങ്കിലും ‘
‘ ഉണ്ണി ബാംഗ്ലൂരിലെ ഒരാസ്പ്പത്രിയിലാ,ഇന്നു തന്നെ പോകണം. ‘
‘ അച്ഛന്‍ വീട്ടിലേക്ക് പൊയ്ക്കൊള്ളൂ. ഞാനിതാ വന്നു കഴിഞ്ഞു ‘, ബാലു കടയുടെ പിറകിലുള്ള ഇടവഴിയിലൂടെ ഓടുകയായിരുന്നു. ഉള്ളിലെവിടെയോ ഒരു തേങ്ങല്‍.അമ്മയുടെ നെടുവീര്പ്പു പോലെ, മാറിലെ മിടുപ്പുപോലെ. ഉണ്ണിച്ചേട്ടന് അശുഭമായൊന്നും സംഭവിക്കല്ലെ എന്നവന്‍ പ്രാര്ത്ഥിലച്ചു.രണ്ടുതൊട്ടി വെള്ളം ദേഹത്തൊഴിച്ച് കുളിച്ചെന്നു വരുത്തി , വസ്ത്രം മാറി ബാലു പുറപ്പെടാന്‍ തയ്യാറായി. ‘ ഞാനും അച്ഛനും കൂടി ബാംഗ്ലൂരിന് പോകുന്നു.ഉണ്ണിച്ചേട്ടന് നല്ല സുഖമില്ല എന്നു വിവരമറിയിച്ചിരിക്കുന്നു. എന്നു വരുമെന്ന് പറയാന്‍ കഴിയില്ല’ ‘, അവന്‍ ഭാര്യയോടു പറഞ്ഞു.അവള്‍ ഉത്കണ്ഠ നിറഞ്ഞ മുഖമുയര്ത്തിമ.
‘ നീ വീടുപൂട്ടി നിന്റണമ്മയുടെയടുത്തേക്ക് പൊയ്ക്കൊള്ളൂ, വരുമ്പോള്‍ വിളിക്കാം’ , അവന്‍ മറുപടിക്ക് കാത്തുനില്ക്കാതെ ഇറങ്ങി നടന്നു.ഇടവഴിയും റോഡും കടന്ന് വീട്ടുമുറ്റത്തെത്തുമ്പോള്‍ അമ്മ അവനോട് പറഞ്ഞു, ‘എന്റെന ഉണ്ണി -- അവനൊന്നും വരാതെ നോക്കണേ ബാലു. ‘
ബാലു പരിഭ്രമിച്ച് ചുറ്റിലും നോക്കി. ഒടിഞ്ഞിളകി കിടക്കുന്ന എരുത്തില്‍, ദ്രവിച്ചു തുടങ്ങിയ വീട്,മൂകത തളം കെട്ടിയ വെളിയിറമ്പില്‍ അവന്‍ കയറിനിന്നു.അച്ഛന്‍ ഒരുങ്ങി നില്ക്കുകയാണ്. ഒരു പെട്ടിയും അടുത്ത് വച്ചിട്ടുണ്ട്.
‘ ഇറങ്ങാം ‘, അച്ഛന്റെഅ കണ്ണുകള്‍ കലങ്ങിക്കിടക്കുന്നത് അവന്‍ കണ്ടു.
‘അച്ഛന്‍ കരഞ്ഞു-ല്ലെ .ധൈര്യായിരിക്കച്ഛാ, ചേട്ടന് ഒന്നും ---‘ ,വാക്കുകള്‍ മുഴുമിപ്പിക്കാന്‍ അവന് കഴിഞ്ഞില്ല.അവര്‍ പരസ്പ്പരം ആലിംഗനം ചെയ്തു.ബാലുവിന്റെഞയും വീകെയുടേയും ഹൃദയവികാരങ്ങള്‍ ഒന്നായി കലങ്ങി ,ഉറക്കെയുറക്കെയുള്ള കരച്ചിലായി പരിണമിച്ചു. ഒട്ടൊരാശ്വാസം കിട്ടിയപ്പോള്‍ രണ്ടുപേരും വീടുപൂട്ടിയിറങ്ങി.
തീവണ്ടിയുടെ ത്വരിതമായ വേഗതയില്‍ സ്വയമലിഞ്ഞ് , കൈക്കൂലി കൊടുത്തു നേടിയ കിടക്കയില്‍ നെഞ്ചമര്ത്തി വീകെ കിടന്നു. ഓര്മ്മാകളും വണ്ടിയുടെ എന്ജികനും ഒരേ വേഗതയിലാണെന്നയാള്‍ അറിഞ്ഞു. പള്ളിക്കൂടം വാദ്ധ്യാരായി നിയമനം കിട്ടിയ കാലം. കലയും സാഹിത്യവും കൂട്ടും കുടിയുമായി സന്തോഷത്തോടെ,ഒരു പക്ഷിയുടെ ലാഘവത്തോടെ നടന്ന കാലം. എത്രയെത്ര പ്രേമങ്ങള്‍,എത്രയെത്ര കഥാപാത്രങ്ങള്‍.ഓര്മ്മസയില്‍ എന്നും തികട്ടി നില്ക്കുന്ന സുഖസ്മരണകളുടെ ഇത്തിരിവെട്ടം. ഒരു നാള്‍ അച്ഛന്‍ വിളിച്ചു. ‘ നിനക്ക് കല്യാണം നിശ്ചയിച്ചിരിക്കയാണ്.പെണ്ണിനെ കണ്ടു.നല്ല തറവാട്.സാമാന്യം ഭൂസ്വത്തുണ്ട്.പിന്നെ കാര്യമായ പഠിപ്പൊന്നുമില്ലെങ്കിലും അടക്കവുമൊതുക്കവുമുള്ള പെണ്ണാണ്. നീ അത്രടം ഒന്ന് പോയിവര്വാ. അടുത്താഴ്ച നിശ്ചയം,വൃശ്ചികത്തിലെ നല്ല മുഹൂര്ത്തം നോക്കണം ‘, അച്ഛന്‍ തോര്ത്ത് തോളില്‍ നിന്നെടുത്ത് ഒന്നു കുടഞ്ഞിട്ട്, ശിവ ശിവ എന്നു ചൊല്ലി മുറിയിലേക്ക് പോയി. ഭൂമി കറങ്ങുന്നപോലെ, കരളില്‍ ഒരു കിരുകിരുപ്പ്. നാവിന്‍ തുമ്പില്‍ നിഷേധവാക്കുകള്‍ വഴിമുട്ടി നിന്നു.ഓര്മ്മയയില്‍ അവ്യക്ത ചിത്രങ്ങളുടെ ഒരു പ്രദര്ശന ശാല ഉരുണ്ടിറങ്ങി. അച്ഛനോട് പ്രതിഷേധിക്കാന്‍ ധൈര്യം കിട്ടിയില്ല. ധൈര്യമുണ്ടാക്കിയെടുത്താല്‍ തന്നെ, സ്കൂളിലെ ജോലിയും പോകും പടിക്കു പുറത്തുമാകും. ഏതായാലും പെണ്ണുകാണാന്‍ പോകുന്നില്ലെന്നുതന്നെ തീരുമാനിച്ചു. അച്ഛന്‍ നിശ്ചയം നടത്തി,കല്യാണമുറപ്പിച്ചു. മുഹൂര്ത്ത്ത്തിന് പന്തലില് ചെന്നിരുന്ന് താലികെട്ടി.എത്രയോ കാലം മുന്പുുള്ള സംഭവം. ഇന്നോര്ക്കു്മ്പോള്‍ മനസ്സില്‍ കുറ്റബോധം തോന്നുന്നു.വ്യക്തിത്വം എവിടെയോ ചോര്ന്നി ല്ലാതായ പോലെ.
രാത്രിയുടെ നിശബ്ദതയില്‍ , ആദ്യ രാത്രിയുടെ കുളിരില്‍, സങ്കല്പത്തിലെ അനേകം മുത്തുമണികള്‍ ചിതറിത്തെറിച്ചപ്പോള്‍ ഹൃദയത്തില്‍ ഒരു തംബുരു നാദം നിലച്ചത് ഇന്നും ഓര്ക്കുറന്നു. സംഗീതത്തിലും സാഹിത്യത്തിലും താല്പര്യമില്ലാത്ത ഭാര്യ. സുഹൃത്തുക്കള്‍ ചോദിച്ചു,’ സങ്കല്പ്പവും യാഥാര്ത്ഥ്യ വും തമ്മില്‍ എങ്ങിനെയുണ്ട് സുഹൃത്തെ.പല സദസ്സുകളിലും തട്ടിമൂളിച്ച വാക്കുകള്‍ ശുഷ്കമായി കട്ടിപ്പുറന്തോടിനുള്ളില്‍ ഒതുങ്ങുന്നതുകണ്ട് , ആയിരം കാതമകലേക്ക് ഓടിയൊളിക്കാന്‍ തോന്നി.പിന്നെ യാഥാര്ത്ഥ്യ ത്തിന്റെ പച്ചപ്പില്‍ വീകെ സത്യത്തിന്റെങ നേര്രേുഖകള്‍ കണ്ടെത്തി. സമാന്തര രേഖകള്‍ കൂട്ടിമുട്ടില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഒന്നിച്ചു ജീവിച്ചു. ഉണ്ണിയുടെ ജനനത്തോടെ ഒരച്ഛന്‍ എന്ന വികാരം വീകെയില്‍ മുന്നിട്ടു നിന്നു. അവനെ വാരിയെടുക്കാനും കളിപ്പിക്കാനും ചിരിപ്പിക്കാനും അയാള് സമയം കണ്ടെത്തി. ശ്രീ ലക്ഷ്മിക്ക് ഒരു പശുവിനെ വാങ്ങിക്കൊടുത്തു. അവള്‍ കുട്ടിക്കു വേണ്ടി പാല്‍ കരുതി ബാക്കി വിറ്റു കാശാക്കി. എപ്പോഴും പണത്തിന്റെ കണക്കുകളിലും കാലിത്തീറ്റയുടെ വിലയിലും പുല്ലരിയുന്ന ജാനൂന്റെറ കൂലിത്തര്ക്കളത്തിലും മുഴുകി.വീകെയ്ക്ക് നാടകവുമായി വീണ്ടും അടുക്കാനുള്ള അവസരവുമായി. രാവേറെ ചെന്ന് വീട്ടില്‍ വന്ന് ഉള്ളതു കഴിച്ച് കിടന്നുറങ്ങി രാവിലെ പള്ളിക്കൂടത്തില്‍ പോകുന്ന പതിവ് ജീവിതത്തിന്റെന ഭാഗമായി. എന്നാല്‍ ശമ്പളത്തിന്റെള കണക്കുകള്‍ ശ്രീലക്ഷ്മി ചോദിച്ചു തുടങ്ങിയപ്പോള്‍ തലച്ചോറില്‍ വിദ്യുത് തരംഗങ്ങള്‍ മിന്നി.അഭിപ്രായ വ്യത്യാസങ്ങളുടെ ഒരായിരം ഖഡ്ഗങ്ങള്‍ ഉറവപൊട്ടിയൊഴുകി, സമാന്തര രേഖകള്‍ എങ്ങുമെത്താതെ, തീവണ്ടിയുടെ പാളങ്ങള്‍ പോലെ ഓടിയോടിപ്പോകുമ്പോള്‍ , വഴക്കിന്റെ്യും ബഹളത്തിന്റെഴയും അന്തരീക്ഷം ശക്തിപ്പെട്ടു. ഉണ്ണിയിലെ മകന്‍ അച്ഛനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
‘ഇനി അമ്മെ അടിച്ചാല്‍ അച്ഛനെ ഞാന് കൊല്ലും.’ സ്കൂളില്‍ പോകുന്ന കുട്ടിയുടെ വാക്കുകള്‍ കേട്ട് താനന്ന് ഞെട്ടിയോ എന്ന് ഇന്നോര്ക്കാ ന്‍ കഴിയുന്നില്ല.
വണ്ടി ഏതോ സ്റ്റേഷനില്‍ നിര്ത്തി യിട്ടിരിക്കയാണ്. ബാലു രണ്ടു കാപ്പി വാങ്ങി.’ അച്ഛാ കാപ്പി’, അവന്‍ മുകളിലേക്ക് നീട്ടിയ കപ്പുവാങ്ങി വീകെ കുടിച്ചു. ഒഴിഞ്ഞ പ്ലാസ്റ്റിക് കപ്പ് ഞെരിടിയുടച്ച് താഴേക്കിട്ട് വീകെ വീണ്ടും നെഞ്ചമര്ത്തി കിടന്നു. എട്ടുമണിയോടെ അവര്‍ ബാംഗ്ലൂരെത്തി.
‘ക്രസന്റ്’ ഹോസ്പ്പിറ്റല്‍ ‘, ആട്ടോ ഓടിക്കുന്നയാള്‍ വണ്ടി പട്ടണത്തിലെ സജീവമായ തെരുവിലൂടെ മിന്നിച്ചു. വേഗത പോരാ എന്നൊരു തോന്നല്‍. ഉണ്ണിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താകാം. ഒന്നും വ്യക്തമല്ല. വണ്ടി ക്രസന്റ്െ ഹോസ്പ്പിറ്റലിനു മുന്നില്‍ ബ്രേക്കിട്ടു. പണം കൊടുത്ത് ഇറങ്ങി നേരെ എന്ക്വപയറിയിലെത്തി വാര്ഡ്ന ചോദിച്ചു മനസ്സിലാക്കി അവിടെയെത്തി. ഉണ്ണിയുടെ കിടക്കയ്ക്കരുകില്‍ ആരുമില്ല. അവര്‍ അടുത്തെത്തിയപ്പോള്‍ അവന്‍ കണ്ണുതുറന്നു. ‘ അച്ഛന്‍ ‘, അവന്‍ ഒന്നു നിര്ത്തി ,’ വരുമെന്നു ഞാന്‍ കരുതിയില്ല ‘
വീകെയുടെ ഉള്ളുനീറി. എന്തു മറുപടി പറയാന്‍. ‘ ബാലു നീയും വന്നു-ല്ലെ .അതു നന്നായി. അച്ഛന്‍ ഇരിക്കൂ. ‘
അനുസരണയുള്ള കുട്ടിയെപോലെ വീകെ ഉണ്ണിയുടെ അടുത്തിരുന്നു. ‘ അച്ഛാ,ഈ മോന് ഇനി അച്ഛനോട് മത്സരിക്കാന്‍ കാലമില്ല.എനിക്ക് അമ്മയുടെ അടുത്തെത്താന്‍ നേരമായി. ‘, വീകെയുടെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ അവന്റെ തോളില്‍ കൈവച്ചു. അവന്‍ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.പിന്നെ മെല്ലെ കിടക്കയിലേക്ക് ചരിഞ്ഞ് കണ്ണടച്ചു. ഉണ്ണിയുടെ മനസ്സില്‍ സ്നേഹമയിയായ അമ്മ ഉണര്ന്നു വന്നു.
ചെറുപ്പം മുതലേ അച്ഛനെ ഭയമായിരുന്നു. ഉണരും മുന്പ്ച വീട്ടില്‍ നിന്നു പോവുകയും ഉറങ്ങുമ്പോള് തിരിച്ചെത്തുകയും ചെയ്യുന്ന അതിഥി.പല രാത്രികളിലും ഉച്ചത്തിലുള്ള വഴക്കും ബഹളവും കേട്ട് ഞെട്ടിയുണരും.അമ്മയുടെ കരച്ചില്‍, അച്ഛന്റെം ശകാരം. ഇയാള്‍ എന്തിനിങ്ങനെ വന്നു ശല്യം ചെയ്യുന്നു എന്നു തോന്നിയിരുന്നു. വളര്ച്ചങയുടെ പടവുകളില്‍ കൂടുതല്‍ കൂടുതല്‍ അറിവുനല്കിക്കൊണ്ട് അച്ഛന്‍ മനസ്സില്‍ നിന്നകന്നു. അമ്മയുടെ സ്നേഹം,ലാളന,ചൂട്, ഇതൊക്കെയായി ജീവിതം. അമ്മയെ തല്ലാനുയരുന്ന കൈകള്‍ വെട്ടിയെറിയാന്‍ തോന്നിയിട്ടുണ്ട്. എന്നിട്ടും അമ്മ അച്ഛനെ ഇഷ്ടപ്പെട്ടു. അച്ഛനെ കുറ്റപ്പെടുത്തുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല.” നാടകവും കൂത്തുമെന്നു പറഞ്ഞ് അയാള്‍ കണ്ട പെണ്ണുങ്ങളോടൊപ്പം അഴിഞ്ഞാടുന്നത് നീ അറിയുന്നുണ്ടോ ലക്ഷ്മീ”,ഒരിക്കല്‍ ജാനുവമ്മ ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞ മറുപടി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.” ഞങ്ങടെ കാര്യത്തില്‍ നിങ്ങക്കെന്താ ജാനുവമ്മെ ഇത്ര താത്പ്പര്യം.ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം. “, കതക് വലിച്ചടയ്ക്കുന്ന ശബ്ദം കേട്ട് ജാനുവമ്മ തിരിഞ്ഞു നടന്നു.
അച്ഛനും മകനും തമ്മിലുള്ള വഴക്ക് വലുതാവുമെന്ന് കണ്ടാണ് അതുവരെയുള്ള സമ്പാദ്യം മുഴുവനുമെടുത്ത് അമ്മ ഉണ്ണിയെ ഗള്ഫിെലയച്ചാലോ എന്നു ചിന്തിച്ചത്.
“ ഉണ്ണി പാസ്പോര്ട്ടെനടുത്തു.വിസ ഒരു കൂട്ടുകാരന്‍ കൊടുക്കാമെന്നു പറഞ്ഞു.”
“ ഉം” , അയാള്‍ മൂളിക്കേട്ടു.
“ കുറച്ചു പണം വേണ്ടിയിരുന്നു.അത് ഞാന്‍ കൊടുത്തു. “
അയാള്‍ താത്പ്പര്യമില്ലാത്തപോലെ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.ഒരു മാസത്തിനുള്ളില്‍ ഉണ്ണിയുടെ യാത്രാ പരിപാടി ശരിയായി.
“ഉണ്ണി നാളെ പോവുകയാണ്.നിങ്ങള്‍ അവനോടൊന്നും ചോദിക്കാത്തതെന്ത്”
“ഞാനോ മൂത്തത്, അതോ അവനോ”, വീകെ ചോദിച്ചു.
“എത്രയായാലും മകനല്ലെ”
“അതവനും കൂടി തോന്നണ്ടെ”
മുറിയില്‍ മൂകത തളം കെട്ടി.അടുത്ത ദിവസവും പതിവുപോലെ വീകെ ഇറങ്ങിപ്പോയി. അച്ഛനെ കാണാതെ യാത്രയാകാന്‍ കഴിഞ്ഞതില്‍ ഉണ്ണിക്കും സന്തോഷം തോന്നിയിരുന്നു. കുറെ പണം സമ്പാദിക്കണം, അമ്മയെ സന്തോഷത്തോടെ ജീവിക്കാന്‍ സഹായിക്കണം. എത്രയെത്ര മോഹങ്ങളായിരുന്നു.സാമാന്യം നല്ലൊരു ജോലികിട്ടി.അമ്മയുടെ പേരില്‍ പണമയച്ചുകൊണ്ടിരുന്നു.അമ്മയെ ഓര്ത്ത്ി, നാടിന്റെള തുടിപ്പുകളെ സ്വപ്നം കണ്ട് കിടക്കുന്ന ഒരു ദിനം അശനിപാതം പോലെ ആ വാര്ത്ത് വന്നു.
അമ്മ മരിച്ചു,ഉടന്‍ പുറപ്പെടുക
അമ്മ,എന്റെകയമ്മ മരിക്കുകയോ.ഉണ്ണിക്ക് വിശ്വാസം വന്നില്ല .ഇത് തനിക്കുതന്നെയുള്ള സന്ദേശമാണോ, മറ്റാര്ക്കെണങ്കിലുമുള്ള ഫോണ്കാഇള്‍ തനിക്ക് !!.... ഉണ്ണി ബോധശൂന്യനായി. സമനില വീണ്ടെടുക്കുമ്പോഴേക്കും കൂട്ടുകാര്‍ ടിക്കറ്റ് ശരിയാക്കിയിരുന്നു.വീട്ടില്‍ വന്ന് അമ്മയുടെ ജഡം കാണുമ്പോള്‍ ഉണ്ണിയുടെ മനസ്സില്‍ അച്ഛന്‍ ക്രൂരത മുറ്റിയ ഒരു മൃഗമായിരുന്നു.അമ്മയുടെ പാദങ്ങളില്‍ വീണുനമസ്ക്കരിച്ച് ചിതക്ക് തീ കൊളുത്തി കര്മ്മ്ങ്ങളനുഷ്ടിച്ച് മടങ്ങുമ്പോള്‍ ബാലുവിനെക്കുറിച്ചായിരുന്നു ദുഃഖം.അവന്‍ ചെറുപ്പമാണ്.ശ്രദ്ധിക്കാന്‍ ആരുമില്ലാതെ..... അതങ്ങിനെ തന്നെ അവസാനിച്ചു. അവന് വേണ്ടത്ര പണം അയച്ചുകൊടുത്തുകൊണ്ടിരുന്നു.എന്നാല്‍ നിയന്ത്രിക്കാന്‍ ആളില്ലാതെ അവന്‍ നശിച്ചു.
ഇന്ന് എല്ലാം കൂടി ഓര്ക്കു മ്പോള്‍ എവിടെയാണ് തെറ്റെന്ന് മനസ്സിലാകുന്നില്ല.ആരൊക്കെയാണ് തെറ്റുകാര്‍.അച്ഛന്റെന ക്രൂരതയാണോ അമ്മയുടെ മരണത്തിന് കാരണം.എങ്കില്‍ അച്ഛന്‍ വീണ്ടും ഒരു വിവാഹം ചെയ്യാതിരുന്നതെന്ത്. നീണ്ട പത്ത് വര്ഷ ങ്ങള്‍ പിന്നിട്ടിരിക്കുന്നു.അച്ഛന്റെ് ജീവിതമാകെ മാറിയിരിക്കുന്നു. മുഴുവന്‍ സമയം നാടകത്തിനായി മാറ്റിവച്ച അച്ഛനില്‍ നിന്നും കൂടുതല്‍ സ്നേഹം പ്രതീക്ഷിച്ച അമ്മയും മക്കളും കുറ്റക്കാരാണോ? തല പെരുക്കുന്നു.നാഡി ഞരമ്പുകള്ക്ക്ച വല്ലാത്ത അസ്വസ്ഥത.ഹൃദയത്തിന്റെ? ക്രമം തെറ്റിയ മിടിപ്പ് ഉണ്ണിക്കനുഭവപ്പെട്ടു.
“അച്ഛാ”, ഉണ്ണി വിളിച്ചു.ആ വിളി വളരെ അകലെ നിന്നുള്ള ഒരു തേങ്ങല്‍ പോലെ നേര്ത്ത തായിരുന്നു.വീകെ അവന്റെറ ചുണ്ടുകളില്‍ ചെവി ചേര്ത്തു .
“എന്റ്ടുത്ത് കിടക്കൂ, എന്നെ കെട്ടിപ്പിടിച്ച്.അച്ഛന്റെ ചൂടേറ്റ് ഞാന്‍ അല്പ്പനേരം കിടക്കട്ടെ.”
വീകെയുടെ കണ്ണുകള്‍ ചുവന്നു.എന്തോ കണ്ട് ഭയപ്പെടുന്നപോലെ അയാള്‍ വിളറി.മകനെ ചേര്ത്തു പിടിച്ച് മുഖത്ത് തെരുതെരെ ഉമ്മവച്ചു. ബാലു ഡോക്ടറെ വിളിക്കാന്‍ പോയിരിക്കയാണ്. ഉണ്ണിയുടെ ശരീരത്തിന്റെ് ചൂട് നഷ്ടപ്പെടുന്നതും ഭാരം കുറയുന്നതും വീകെയറിഞ്ഞു.അച്ഛന്റെി വാത്സല്യം കണ്ണീരായി അവന്റെ ശാന്തഗംഭീരമായ മുഖത്ത് നനവുവരുത്തി.

Tuesday, October 8, 2013
യുവജനോത്സവത്തിന്‍റെ മനഃശാസ്ത്രം
കല്ലിനെ ആയുധമാക്കിയ ആദ്യകാലം മുതലെ മനുഷ്യൻ
കലയുടെ ഉപാസകനായിരുന്നു.പ്രകൃതിയുടെ ഓരോ അത്ഭുതക്കാഴ്ചകളും ശബ്ദങ്ങളും
അവനിലുണ്ടാക്കിയ അനുരണനങ്ങളിൽ നിന്നാണ് കലയുണ്ടായത്.ഒരു പക്ഷെ തിരക്കേറിയ ആധുനിക
മനുഷ്യനേക്കാൾ എത്രയോ മടങ്ങായിരുന്നിരിക്കാം അവന്‍റെ ആസ്വാദനതലം.ശാസ്ത്രം കലയാണോ
കല ശാസ്ത്രമാണോ എന്ന തർക്കം നിലനില്ക്കെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട ഒന്നിനേയും
പ്രത്യേകമായി വേർതിരിച്ചു നിർത്താൻ കഴിയില്ലെന്നും നാം മനസ്സിലാക്കുന്നു.പുരാതന
മനുഷ്യന് സ്വപ്നം കാണാൻ കഴിവുണ്ടായിരുന്നോ, അവൻ എന്ത് സ്വപ്നമായിരിക്കാം കണ്ടത്
എന്നതൊക്കെ പഠനവിധേയമാകുമ്പോൾ നാമിന്നുകാണുന്ന പുരോഗതിയൊക്കെ ആ സ്വപ്നങ്ങളുടെ
ബാക്കിപത്രമാണെന്ന് കാണാൻ കഴിഞ്ഞേക്കാം.
ഗുഹാഭിത്തികളിൽ കോറിയിട്ട വരകളിൽ അത്ഭുത ലോകങ്ങൾ
ചമച്ച കലാകാരന്മാരായ ആദിഗുരുക്കളിൽ നിന്നും പ്രേരണയുൾക്കൊണ്ട് കലയുടെ അനേകം പടവുകൾ
കയറിയാണ് നാമിന്ന് ഉന്നതങ്ങളിൽ എത്തിനില്ക്കുന്നത്.എല്ലാറ്റിന്‍റെയും
മൂല്യമളക്കുന്നത് പണവും അതിന്‍റെ വിനിമയവുമായി മാറിയ ആധുനിക കലം കലാകാരന്മാർക്ക്
തിരിച്ചടിയായിക്കൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നമ്മൾ
എത്തിനില്ക്കുന്നത്.കലാകാരന്‍റെ സ്ഥാനം യന്ത്രങ്ങൾ കൈയ്യേറുകയാണ്.നൂറുകണക്കിന്
കലാകാരന്മാർ ഒന്നിച്ചു ചേർന്ന് സൃഷ്ടിക്കുന്ന സർഗ്ഗവസന്തങ്ങൾക്ക് ഇന്നിപ്പോൾ
ഒരുപകരണം മതി എന്നാവുകയാണ്.സംഗീതരംഗത്താണ് ഈ പ്രവണത
തീഷ്ണമായിക്കൊണ്ടിരിക്കുന്നത്.പാടുന്നയാളിന്‍റെ ബലഹീനതകൾ തീർക്കുന്ന എൻജിനീയറന്മാർ
രംഗത്തെത്തിയിരിക്കുന്നു.വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് സ്വരമൂർച്ചയുണ്ടാക്കേണ്ട
കാലം കഴിഞ്ഞു. നെയ്ത്തുകാരന്‍റെ കരവിരുത് യന്ത്രങ്ങൾ കവർന്നപോലെ, സംഗീതജ്ഞന്‍റെ
സ്വരവിരുതിനെയും യന്ത്രം കവരുകയാണ്.എല്ലാ മേഖലകളിലും യന്ത്രം കടന്നുകയറ്റം
നടത്തുന്നത് മുതലാളിത്ത സംവിധാനത്തിന്‍റെ ലാഭനഷ്ടക്കണക്കെടുപ്പ് രീതിശാസ്ത്രത്തിന്‍റെ
ഭാഗമാണ്. അവിടെ കലയും കച്ചവടവും സമന്വയിക്കുകയാണ്.
ഈ ഒരന്തരീക്ഷത്തിൽ നിന്നുകൊണ്ടുവേണം നമ്മൾ
യുവജനോത്സവത്തെ സമീപിക്കാൻ. കേരളത്തിൽ സ്കൂൾ യുവജനോത്സവം ആരംഭിച്ചിട്ട്
അരനൂറ്റാണ്ട് കഴിയുന്നു.1957 ൽ ഇരുനൂറുപേർ പങ്കെടുത്ത ഒറ്റ ദിന പരിപാടിയിൽ നിന്നും
ഒരാഴ്ച നീളുന്ന കാലാമാമാങ്കമായി അത് മാറിയിരിക്കുന്നു.പതിനായിരം യുവകലാകാരന്മാരും
ലക്ഷത്തോളം കാഴ്ചക്കാരുമായി ഓരോ വർഷവും ഇടങ്ങൾ മാറി വരുന്ന കലയുടെ പൂരമെന്ന്
നമുക്കിതിനെ വിശേഷിപ്പിക്കാം.ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് ഇത്തരം ആഘോഷങ്ങൾ
നടത്തുമ്പോൾ അനേകം പേർ പട്ടിണിയിലും ദുരിതത്തിലുമാണെന്ന് സർക്കാർ കാണുന്നില്ല എന്ന
നിലയിലൊക്കെ ആക്ഷേപങ്ങൾ ഉയരാറുണ്ടെങ്കിലും യുവജനോത്സവത്തിന്‍റെ മനഃശാസ്ത്രവും
അതിന്‍റെ ആത്മീയ-ഭൌതിക തലങ്ങളും അത് സമൂഹത്തിന് നല്കുന്ന സന്ദേശവും പഠിക്കേണ്ടതു
തന്നെയാണ്. ന്യൂനതകൾ ഉണ്ടാകാമെങ്കിലും നേട്ടങ്ങൾ ആ ന്യൂനതകളെ മറയ്ക്കും എന്നതിൽ
സംശയമില്ല.
കേരളത്തിൽ സ്കൂൾ-കോളേജ് തലത്തിൽ നടക്കുന്ന
കലോത്സവങ്ങളും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന കേരളോത്സവും മറുനാടൻ -പ്രവാസി
സംഘടനകൾ നേതൃത്വം നല്കുന്ന സർഗ്ഗോത്സവങ്ങളുമെല്ലാം നമ്മുടെ പൈതൃക
സംരക്ഷണത്തിനായുള്ള സാംസ്ക്കാരിക ഇടപെടലാണ് എന്നത് ഒരു സത്യം മാത്രമാണ്. അന്യം
നിന്നു പോകാമായിരുന്ന അനേകം കാലാരൂപങ്ങൾ ഇന്നും ജനമനസ്സിൽ ഗൃഹാതുരത്ത്വത്തോടെ
നിലനില്ക്കുന്നുണ്ടെങ്കിൽ അതിനുകാരണമായത് ഈ കലോത്സവങ്ങളാണ്. ആധുനികവും
യന്ത്രവത്കൃതവുമായ കലാരൂപങ്ങളുടെ വർണ്ണപ്രഭയിൽ നിറം മങ്ങിയ കാലാരൂപങ്ങളും
ഭയന്നുമാറിയ തനതുകലകളുടെ ഉപാസകരും ഇവയെ അടുത്ത തലമുറയ്ക്ക് കൈമാറിയത് അതല്ലെങ്കിൽ
അടുത്ത തലമുറ കൈയ്യേറ്റത് ഇത്തരം ഉത്സവങ്ങളിൽ ഈ ഇനങ്ങൾ ഉൾപ്പെട്ടതുകൊണ്ടുമാത്രമാണ്
എന്നു കാണാൻ കഴിയും.
കലാരൂപങ്ങളുടെ മത്സരം,അതിൽ വിജയം നേടാനുള്ള കുത്സിത
ശ്രമങ്ങൾ,മാതാപിതാക്കളുടെ അസൂയ,ദുര,അവതരണത്തിന് ലഭിക്കുന്ന ഗ്രേസ്സ് മാർക്ക്
തുടങ്ങി പലതിന്‍റെയും ശരിതെറ്റുകൾ ഇന്നും ചർച്ചചെയ്യപ്പെടുകയാണ്.
മൂല്യചോർച്ചയുണ്ടാകുന്നില്ല എന്നു പറയാൻ കഴിയില്ലെങ്കിലും മനഃശാസ്ത്രപരമായി ഇവയെ
സമീപിക്കുമ്പോൾ ഇതെല്ലാം മനുഷ്യമനസ്സിന്‍റെ താത്ക്കാലിക വിഹ്വലതകളാണ് എന്ന്
തിരിച്ചറിയാൻ കഴിയും. യഥാർത്ഥ നാണയങ്ങൾക്കേ നിലനില്പ്പുള്ളുവെന്നും മറ്റുള്ളവ
നിറംമങ്ങി വലിച്ചെറിയപ്പെടുമെന്നുമുള്ളതിന് കാലം സാക്ഷിയാണ്.
മത്സരത്തിനു വേണ്ടി മാത്രം കലകൾ പഠിക്കുകയും
തുടർപഠനമുണ്ടാകാതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും വിമർശനമുണ്ട്.അതിനെ
ഗൌരവമായി കാണാൻ കഴിയുന്നതല്ല. കലകൾ അഭ്യസിക്കുന്നവരെല്ലാം സജീവമായി കലാരംഗത്ത്
നിന്നാൽ പട്ടിണികിടന്ന് മരിക്കേണ്ടിവരും എന്നതാണ് യാഥാർത്ഥ്യം. മജ്ജയിലും
മാംസത്തിലും സിരകളിലും തലച്ചോറിലും കല ഒരു ലഹരിയായി പടരുന്നവർ മാത്രമെ അതിനെ
ഉപാസിക്കേണ്ടതുള്ളു. മറ്റുള്ളവർ ഡോക്ടറും എൻജിനീയറും ഭരണകർത്താക്കളുമൊക്കെയായി
മാറുമ്പോഴും കുറച്ചുകാലമെങ്കിലും അവർ പഠിച്ച കലാരൂപങ്ങളെ ആസ്വദിക്കാനും കലാകാരനെ
അംഗീകരിക്കാനും അവർക്ക് കഴിയും.അവരുടെ മനസ്സിൽ
നൈർമ്മല്യമുണ്ടാവും.അതുകൊണ്ടാണല്ലൊ,നമ്മുടെ ഗുരുകുല വിദ്യാഭ്യാസരീതിയിൽ കലകൾക്ക്
മതിയായ പ്രാധാന്യം നല്കിയിരുന്നതും മഹാനായ ടാഗോർ തന്‍റെ ശാന്തിനികേതനിൽ ഈ തത്വം
നടപ്പിലാക്കിയതും.സ്കൂളിൽ കുട്ടികൾക്ക് അധികമായി ഒരു സാങ്കേതിക മികവുകൂടി നല്കാൻ
പരിശ്രമം നടക്കുന്ന ഈ കാലത്ത് അതോടൊപ്പം ഒരു കലാരൂപമെങ്കിലും ആസ്വദിക്കാനും
മനസ്സിലാക്കാനുമുള്ള അവസരം കൂടി ഒരുക്കി നല്കേണ്ട കടമ നമുക്കുണ്ട്.
Saturday, September 7, 2013
കൊച്ചിയിലേക്കൊരു കൊച്ചുയാത്ര
അടുത്ത ദിവസം രാവിലെ ചോറ്റാനിക്കര
ക്ഷേത്രത്തില് പോയി.തുടര്‍ന്ന് മറീന്‍ ഡ്രൈവില്‍ അല്പ്പനേരം, ഒരു മലബാര്‍
ബിരിയാണി, കുര്‍ള എക്സ്പ്രസ്സില് മടക്കയാത്ര. കുമ്പളങ്ങി കാണാനും ഭക്ഷണം കഴിക്കാനുമായി
ഇനി വരാം എന്ന് തീരുമാനിച്ചായിരുന്നു
മടക്കം.
Sunday, July 28, 2013
Trip to the land of Sun Flowers
തമിഴ്നാട്ടിലെ സൂര്യകാന്തിപാടം
തമിഴ്നാട്ടില്‍ സൂര്യകാന്തിപ്പാടം പൂത്തുനില്ക്കുന്ന കാഴ്ച കാണാന്‍ ക്ഷണിച്ചത് രാധാകൃഷ്ണനാണ്. അദ്ദേഹത്തിന്‍റെ സുഹൃത്ത് മണി നാട്ടുപ്രമാണിയും അരിമില്‍ ഉടമയുമാണ്. അദ്ദേഹം കൂടെ വരും എന്നുകൂടിയായപ്പോള്‍ ഹരീന്ദ്രനും രാജീവുമൊപ്പം യാത്ര പുറപ്പെട്ടു. തെന്മല ഡാം വഴിയാണ് യാത്ര. മണ്‍സൂണ്‍ നല്കിയ സമൃദ്ധിയില്‍ നിറഞ്ഞുകിടക്കുകയാണ് ഡാം. രണ്ടുമാസം മുന്‍പ് ജലം വറ്റി അതിനടിയില്‍ മുങ്ങിക്കിടന്ന കണ്ണാടിബംഗ്ലാവ് പത്രങ്ങള്‍ക്ക് വാര്‍ത്തയായ കാര്യം അപ്പോള്‍ ഓര്‍ത്തു. തെന്മല റയില്‍വെ പരിസരമാകെ മാറിയിരിക്കുന്നു. ഷാജി കരുണിന്‍റെ സ്വം എന്ന സിനിമ അനശ്വരമാക്കിയ ഇടം ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയാത്തവിധം മാറിയിരിക്കുന്നു. പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് പണി നടക്കുകയാണ്. മണി എത്തി. സായിപ്പ് പണിത 13 കണ്ണറപ്പാലവും കുറെ നാളുകള്‍ക്ക് ശേഷം കാണുകയായിരുന്നു. പാലം ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നു
ചെങ്കോട്ട തിരുനെല്‍വേലി റോഡില്‍ സാംബവന്‍ വടകര എത്തുമ്പോള്‍ സൂര്യകാന്തിയുടെ സമൃദ്ധി. കാറ്റില്‍ ആടിയുലഞ്ഞ് നില്ക്കുകയാണ്.ഏറിയാല്‍ ഒരാഴ്ച കൂടി. അപ്പോഴേക്കും വിത്തുകള്‍ ഉണങ്ങും. പിന്നെ കൊയ്ത്തായി. തൊട്ടടുത്ത പാടത്ത് സവാള,മറ്റൊന്നില്‍ മുളക്,പിന്നെ കപ്പലണ്ടി,ചോളം,തക്കാളി അങ്ങിനെയങ്ങിനെ
അവിടെ നിന്നും മണിയുടെ മില്ലിലേക്ക് യാത്രയായി. എസ്സ്.എന്‍.മോഡേണ്‍ റൈസ് മില്‍.ചൈന നിര്‍മ്മിച്ച മെഷീനിലാണ് നെല്ല് അരിയാക്കുന്നത്. ചൈനയും തായ് ലാന്‍റുമാണ് ഈ മേഖലയിലെ മന്നന്മാര്‍. അഴുക്കും കല്ലുമുള്ള നെല്ല് തട്ടിയിട്ടുകൊടുത്താല്‍ ഫാനിന്‍റെ സഹായത്തോടെ ഭാരം കുറഞ്ഞ അഴുക്കും വയ്ക്കോലും നീക്കം ചെയ്യും. പിന്നെ കല്ലുകള്‍ വേര്‍തിരിക്കും. പതിര് ഫില്‍റ്റര്‍ ചെയ്യും. തുടര്‍ന്ന് മൂന്നുടണ്‍ വീതമുള്ള ഫണലുകളിലേക്ക്. അവിടെ വെള്ളം കയറ്റി എട്ടുമണിക്കൂര്‍ കുതിര്‍ക്കും. പിന്നെ 2 മുതല്‍ 5 മിനിട്ട് വരെ ആവി കയറ്റും. ഈ ആവിയാണ് അരിയുടെ പരുവം നിശ്ചയിക്കുന്നത്.
വെള്ളം തിളപ്പിക്കാന്‍
ഉമിയാണ് ഉപയോഗിക്കുക. ചാരം പല്‍പ്പൊടിയുണ്ടാക്കുന്ന കമ്പനി കൊണ്ടുപോകും. പുഴുങ്ങിയ
നെല്ലിലെ അനാവശ്യസാധനങ്ങള്‍ നീക്കി ഉമി വേര്‍തിരിക്കുന്നതിന് ഹള്ളിംഗ് എന്നു
പറയും. സെപ്പറേറ്ററാണ് നെല്ലും അരിയും വേര്‍തിരിക്കുന്നത്. രണ്ട് കുഴലുകളിലൂടെ
കൂടിക്കലര്‍ന്ന നെല്ലും അരിയും വരുമ്പോള്‍ മറ്റൊന്നില്‍ അരിമാത്രമാകും വരുക.
വൈറ്റ്നര്‍ ഇതിനെ ഡീകോഡ് ചെയ്യും,ഗ്രൈന്‍ഡ് ചെയ്ത് തവിട് മാറ്റും, തവിടുള്ളതും
ഇല്ലാത്തതും ഇവിടെ വേര്‍തിരിക്കും. തുടര്‍ന്ന് റൈസ് പോളിഷര്‍ തവിട് കളയും. 12
ശതമാനം ആവികൊടുത്ത് ഇത് ചെയ്യുന്നത്. തുടര്‍ന്ന ഹോപ്പറിലേക്ക്. കുറഞ്ഞയിനം അരി
വാങ്ങി റെഡ് ഓക്സൈഡും ദ്രാവകങ്ങളും മറ്റും ചേര്‍ത്ത് ചില കമ്പനികള്‍ ചമ്പാവരി
വ്യാജനായി തയ്യാറാക്കുന്നത് ഈ പ്രോസസിംഗ് യൂണിറ്റിലാണ്. തുടര്‍ന്ന പൊടിയരി മാറ്റി
മുഴുവന്‍ അരി വേര്‍പെടുത്തും.
കളര്‍ സോര്‍ട്ടര്‍ ഒരു
കമ്പ്യൂട്ടര്‍ അധിഷ്ടിത ഉപകരണമാണ്. എയര്‍ കണ്ടീഷന്‍ഡ് മുറിയാലാണ് അതിനെ
സൂക്ഷിക്കുക. ഇത് വിവിധ കുഴലുകളിലൂടെ ഗുണമേന്മക്കനുസരിച്ച് ഓരോ അറകളില്‍
വന്നുവീഴും. അവിടെ നിന്നാണ് പായ്ക്കറ്റുകളിലേക്ക് നിറയ്ക്കുക. ഇത്രയും ജോലി നിര്‍വ്വഹിക്കാന്‍
ഒരു ഷിഫ്റ്റില്‍ 5 ജോലിക്കാര്‍ മതിയാകും എന്നതാണ് പ്രധാനം. 10 ഏക്കര്‍ വരുന്ന
ഭൂമിയില്‍ സപ്പോട്ടയും തെങ്ങും പുല്ലുമൊക്കെ കൃഷിയുണ്ട്. അതിന് മേല്നോട്ടം എണ്‍പത്
കഴിഞ്ഞ മണിയുടെ അമ്മയും, ആള്‍ ഉഷാര്‍.
അവിടെ നിന്നും അച്ചന്‍
കോവിലിലേക്ക്. സമൃദ്ധമായ കാടും ചുരങ്ങളും, ഇടയ്ക്ക് മൂടല്‍ മഞ്ഞും. നല്ല കാഴ്ച.
നല്ല കാലാവസ്ഥ. മഴയും ഇടയ്ക്കുണ്ടായി. പന്‍പൊളി, കോട്ടവാസല്‍ കഴിഞ്ഞ് മണലാര്‍-കുംഭാവുരുട്ടി
വെള്ളച്ചാട്ടമെത്തുമ്പോള്‍ അഞ്ചുമണി. വഴി അടച്ചുകഴിഞ്ഞു. അവിടെ നിന്നും അച്ചന്‍കോവില്‍
ക്ഷേത്രവും കണ്ട് മടങ്ങി. ഒരു ദിവസ യാത്രയ്ക്ക് മണ്‍സൂണ്‍ കാലം ഈ വഴി തികച്ചും
അനുയോജ്യം. താമസിക്കേണ്ടവര്‍ക്ക് കുംഭാവുരുട്ടിയില്‍ ട്രീ ഹട്ടുമുണ്ട്.
Subscribe to:
Posts (Atom)